DCBOOKS
Malayalam News Literature Website

‘എങ്ങനെ പ്രസംഗിക്കണം -ഡോ. അലക്‌സാണ്ടര്‍ ജേക്കബ് IPS ‘; പ്രീബുക്കിങ്‌ ആരംഭിച്ചിരിക്കുന്നു

അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസി- ന്റെ ‘എങ്ങനെ പ്രസംഗിക്കണം ‘ എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ്‌ ആരംഭിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ പ്രീബുക്ക് ചെയ്യാവുന്നതാണ്. പ്രസംഗകലയെക്കുറിച്ച് ഒരുപാട് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രസംഗം എന്ന കലയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും പറയുക എന്നതിലുപരി പ്രായോഗികതയിലൂന്നിയുള്ള പാഠങ്ങള്‍ അവതരിപ്പിക്കുന്നിടത്താണ് മികച്ച പ്രാസംഗികന്‍ കൂടിയായ അലക്‌സാണ്ടര്‍ ജേക്കബിന്റെ ഈ പുസ്തകം വ്യത്യസ്തമാവുന്നത്.

പ്രസംഗിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് നടത്തേണ്ട തയ്യാറെടുപ്പുകള്‍, പ്രസംഗത്തിനായുള്ള കുറിപ്പുകള്‍ തയ്യാറാക്കേണ്ടതെങ്ങനെ തുടങ്ങി വാക്ചാതുരി കുറഞ്ഞവരെപ്പോലും മികച്ച പ്രാസംഗികരാക്കിത്തീര്‍ക്കുന്ന ടെക്‌നിക്കുകള്‍ ഈ പുസ്തകം പറഞ്ഞുതരും. വാക്ചാതുര്യം ആവശ്യമായ ജോലികള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അത്യന്തം പ്രയോജനപ്രദമാകുന്ന പുസ്തകം.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.