20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കി
ഇരട്ട പദവി വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എം.എല്‍.എമാരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി. 2015 മാര്‍ച്ചിലാണ് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ നിയമിക്കുന്നത്. ഈ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടുകയും എം.എല്‍.എമാരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തത്.
ഈ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ച് കഴിഞ്ഞാല്‍ 20 സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. അതേസമയം, 70 അംഗ നിയമസഭയില്‍ 67 അംഗങ്ങളുള്ള ആം ആദ്മിക്ക് അയോഗ്യതാ തീരുമാനം വെല്ലുവിളിയാകില്ല. എന്നാല്‍ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കമ്മിഷന്റെ ഈ നീക്കം.
Comments are closed.