എറണാകുളം പബ്ലിക് ലൈബ്രറിയുടെ ചെറുകഥാപുരസ്ക്കാരം ആഷ് അഷിതയ്ക്ക്
എറണാകുളം പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ ചെറുകഥാപുരസ്ക്കാരം ആഷ് അഷിതയ്ക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മുങ്ങാങ്കുഴി‘ എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്ക്കാരം. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം.
ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി ജോലി ചെയ്യുന്ന ആഷ് അഷിത മലയാളസാഹിത്യത്തിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിരുന്നു. ബെംഗളൂരുവിൽ താമസം. മഷ്‌റൂം ക്യാറ്റ്സ് (നോവൽ), മോഹനസ്വാമി (കന്നഡ ഗേ എഴുത്തുകാരനായ വസുധേന്ദ്രയുടെ കഥകളുടെ പരിഭാഷ), ജെന്നിഫറും പൂച്ചക്കണ്ണുകളും (ചെറുകഥ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതുന്നു.