ആൽബർട്ട് ഐൻസ്റ്റീനും മലയാളി ഡോക്ടറും; ഡോ. കെ. രാജശേഖരൻ നായർ
ജൂൺ ലക്കം പച്ചക്കുതിരയിൽ
കോട്ടയത്തുകാരൻ ഡോ. ജേക്കബ് ചാണ്ടി എന്ന പേര് ഇന്നത്തെ തലമുറ മലയാളികൾ ക്കു തീരെ അപരിചിതമാണെന്നറിയാം. ന്യൂറോസയൻസ് പ്രാക്ടീസു ചെയ്യുന്ന പ്രായമായവർ കേട്ടിരിക്കും. അതും വെല്ലൂരിലോ മറ്റോ ഉണ്ടായിരുന്ന ഒരു പഴയ സർജൻ എന്നു മാത്രം. ഈ മലയാളിയാണ് 1949-ൽ ഭാരതത്തിലാദ്യമായി ന്യൂറോസയൻസ് കൊണ്ടുവന്ന തെന്നോ ഒരു കാലത്ത് ആ ശാസ്ത്രത്തിലെ ഭാരതചക്രവർത്തിമാരിൽ ഒരാളായിരുന്നെന്നോ അറിയില്ലായിരിക്കും: ജേക്കബ് ചാണ്ടിയും ആൽബർട്ട് ഐൻസ്‌റ്റിനും തമ്മിൽ ഉള്ള ഒരു ബന്ധത്തെ അനാവരണം ചെയ്യുകയാണ് ഈ ലേഖനത്തിൽ.
നൂറ്റാണ്ടിലെ ഒരു ഇതിഹാസപുരുഷനായ ആൽബർട്ട് ഐൻസ്റ്റീനാണ് (1879-1955). അദ്ദേഹത്തിൻ്റെ അതി പ്രഖ്യാതമായ തിയറി ഒഫ് റിലേറ്റിവിറ്റിയെയും(ആപേക്ഷികാ സിദ്ധാന്തത്തെയും E=mc2.) നൊബേൽ സമ്മാനം കിട്ടിയ ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെയും കുറിച്ചൊക്കെ ഹൈസ്‌കൂൾ കാലം മുതൽ എല്ലാവരും പഠിക്കുന്നതാണ്. അതുകൊണ്ട് ആ ശാസ്ത്രവിജയങ്ങളല്ല ഞാൻ ഇവിടെ കുറിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റീന് ചികിത്സയായി ഉപയോഗിച്ച സ്കോച്ച് ടേപ്പിനെ കുറിച്ച് അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത കൊച്ചൊരു കഥ, അതിനെ സെല്ലോഫൈൻ ടേപ്പെന്നാണ് (Cellophane Tape) നമ്മളെല്ലാം പറയുക, സായിപ്പിൻ്റെ വാമൊഴിയലത് സ്കോച്ച് ടേപ്പും (Scotch Tape), സെല്ലോ ടേപ്പും (Cello Tape) ഒക്കെയാണ്.
കഥയുടെ തുടക്കം
1879 മാർച്ച് പതിനാലാം തീയതി ജർമ്മനിയിൽ, വലിയ മതവിശ്വാസ വുമൊന്നുമില്ലായിരുന്ന ഒരു ജൂതകു ടുംബത്തിൽ ജനിച്ച, നന്നാവുമെന്നു അന്ന് ആരും കരുതാത്ത ഒരു കൊ ച്ചൻ വളർന്നു വലുതായി ലോകത്തെ ഒരു സർവ്വകാല ശാസ്ത്രപ്രതിഭയായി മാറി 1955 ഏപ്രിൽ പതിനെട്ടിനു മരിച്ച കഥയാണിത്. ജീവചരിത്രാംശങ്ങളും ഇടയ്ക്കു കുറെ ശാസ്ത്രക്കഷണങ്ങളും വരുമെങ്കിലും ആൽബർട്ട് ഐൻസ്റ്റീൻ എന്ന മനുഷ്യൻ്റെ വൈദ്യകാര്യങ്ങളാണ് എനിക്ക് ഇവിടെ കു റിക്കാൻ താൽപര്യം.
വിജയങ്ങളൊന്നും കാര്യമായി കിട്ടാത്ത ആൽബർട്ടിൻ്റെ അച്ഛന്, ഏഴു വയസ്സുവരെ നേരെ ചൊവ്വെ സംസാരിക്കാൻ പോലും വയ്യാത്ത തൻ്റെ മകൻ്റെ കാര്യത്തിൽ ആകുലത ധാരാളമുണ്ടായിരുന്നു. ആൽബ ർട്ടിന് ഏഴു വയസ്സൊക്കെ കഴിഞ്ഞ ശേഷമാണ് നേരേചൊവ്വെ സംസാരിക്കാനായത് (Late Talking Phenomenon). ഇങ്ങനെ സംസാരം വൈകൽ കുഞ്ഞുങ്ങളുടെ കാര്യത്തിന് ആൽബർട്ട് ഐൻസ്റ്റീൻ്റെ പേരാണ് കൊടു ത്തിരിക്കുന്നത്- Einstein Syndrome- എ ന്ന്). കുറെക്കൂടി വളർന്നപ്പോൾ സം സാരം ഏതാണ്ടു ശരിയായെങ്കിലും ഭാഷയിലുള്ള ലേശം പോരായ്‌മ അവസാനംവരെ നീണ്ടുനിന്നു. കൊച്ചന് ഡിസ്ലെക്‌സിയ (Dyslexia- ഭാഷകൾ വായിക്കാനും എഴുതാനുള്ള വൈകല്യം) ഉണ്ടായിരുന്നോ എന്നു സംശയിക്കുന്നവരുമുണ്ട്.
കലാകാരിയായിരുന്ന അമ്മ കുഞ്ഞുന്നാളിലേ തുടങ്ങിവച്ച സംഗീതം അവന് അന്നേ പ്രിയമായി മാറി. വയലിനിൽ കമ്പം കയറിയ കൊച്ചന് അന്നു മുതൽ തോന്നിയിരുന്നു, തൻ്റെ സംസാരത്തിൻ്റെ ഇകഴ്‌ചയെ മറികടക്കാൻ വാക്കുകളിലൂടെ അല്ല മനോ ദൃശ്യങ്ങളിലൂടെയും സംഗീതത്തിലൂ ടെയും ചിന്തിച്ച്, സങ്കൽപങ്ങളുണ്ടാക്കാനാവുമെന്ന്. അതുചെയ്‌ത ഗു ണം അറിഞ്ഞത് വളരെ പിന്നെയാണ്. വാക്കുകളുടെ നിയതതത്ത്വങ്ങളിൽ കുരുങ്ങാതെ ദൃശ്യങ്ങളിലൂടെയും സംഗീതത്തിൻ്റെ താളക്രമവിധാ നങ്ങളിലൂടെയും ചിന്തകളെയും ആ ശയങ്ങളെയും സ്വരൂപിക്കാമെന്ന് അന്നേ മനസ്സിലായി. വാക്കുകളിലൂടെയല്ല മിക്കവരും മനോദൃശ്യങ്ങളിലൂടെയും സംഗീതരീതികളിലൂടെയുമാ ണ് ചിന്തിക്കുന്നതെന്ന അറിവ് ശാ സ്ത്രകാരന്മാരും സമ്മതിക്കുന്നത്* അടുത്ത കാലത്തു മാത്രമാണ്.
ആൽബർട്ടിനു ബാല്യകാലത്ത് എളുപ്പം വന്നിരുന്ന അടക്കാനാകാത്ത കലിതുള്ളൽ എങ്ങനെ നിയന്ത്രി ക്കണമെന്ന് ആർക്കുമറിഞ്ഞുകൂടാ യിരുന്നു. പഠിത്തത്തിൽ കേമത്ത മൊന്നും കാട്ടാത്ത ആ കൊച്ചൻ ഒ രിക്കൽ വഴക്കു പറഞ്ഞ ടീച്ചറിനു കൊടുത്ത സമ്മാനം കൈയിൽ കിട്ടി യ ഒരു മരക്കസേര പൊക്കിയെടുത്ത് ഒരു ഏറുകൊടുത്താണ്. കൃത്യം തലയ്ക്കുതന്നെ വീണ കസേര, ടീ ച്ചറെ വീഴിച്ചു. അവർ അന്ന് സ്ഥലം വിട്ടതാണ്. പിന്നെയൊരിക്കലും അവർ ആ സ്‌കൂളിലേക്കു വന്നിട്ടേയില്ല.
പൂര്‍ണ്ണരൂപം 2024 ജൂൺ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്
Comments are closed.