DCBOOKS
Malayalam News Literature Website

ഇരീച്ചാൽകാപ്പ്‌ ദുരൂഹതയുടെ ജലരാശിയാണ്‌

യു.കെ. കുമാരൻ ഇരീച്ചാൽകാപ്പിനെ വായിക്കുന്നു.

 

Ireechalkappu Book By Shamsudheen Kuttoth

പണ്ടെങ്ങോ ആരോ വലിച്ചെറിഞ്ഞ രഹസ്യങ്ങളുടെ താക്കോൽക്കൂട്ടം പൂണ്ടുകിടക്കുന്ന ‘ഇരീച്ചാൽകാപ്പ്‌’ വായനക്കാർക്ക്‌ തുറന്നുകൊടുക്കുന്നത്‌ തികച്ചും നവീനമായ ഒരു വായനാനുഭവത്തെയാണ്‌. ഇരീച്ചാൽകാപ്പ്‌ ദുരൂഹതയുടെ ജലരാശിയാണ്‌. പത്രപ്രവർത്തന ജീവിതം വിട്ട്‌ സ്വന്തം ഗ്രാമത്തിലേക്ക്‌ വരുന്ന അലൻറൂമി പിന്നീടുള്ള ഓരോ ഘട്ടത്തിലും ഭൂതകാലത്തിന്റെ വൈകാരിക ദൃശ്യങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്‌. ഷംസുദ്ദീൻ കുട്ടോത്തിന്റെ ഇരീച്ചാൽകാപ്പിനെ പോലെ, ഗ്രാമം ഇത്രമേൽ ജൈവികമായി മലയാളത്തിലെ മറ്റൊരു നോവലിലും ഇതുപോലെ അനുഭവപ്പെടുത്തിയിട്ടില്ല. നോവലിസ്‌റ്റ്‌ എഴുതുന്നു ‘‘ കോളേജ്‌ പഠനകാലം മുതൽ നാടുവിട്ടു നിന്നതിനാൽ നാട്ടിലേക്കുള്ള ഓരോ തിരിച്ചുവരവും സന്തോഷം നിറഞ്ഞതായിരുന്നു. ആവേശത്തോടെ തിരിച്ചുവരവിനുവേണ്ടിയുള്ളതായിരുന്നു ആ വിട്ടുപോകലുകളൊക്കെയും. പ്രിയപ്പെട്ട ചില വഴികൾ, കുന്നിൻചരിവുകൾ, മരത്തണലുകൾ, പാലങ്ങൾ, കയറ്റങ്ങൾ, ഇറക്കങ്ങൾ എല്ലാം തിരിച്ചുവിളിക്കാറുണ്ട്‌ ഇന്നും’’. ഇരീച്ചാൽകാപ്പ്‌ നമ്മുടെ ഇന്നലത്തെ ഗ്രാമങ്ങളുടെ ഓർമ്മപ്പെടുത്തലുകളുമായി രൂപാന്തരപ്പെടുന്നു.

 

ഇരീച്ചാൽകാപ്പ്‌ വാങ്ങിക്കുന്നതിനായി ക്ലിക്ക് ചെയ്യൂ…

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.