ഈസ്റ്റര്‍: രാഖി റാസ് എഴുതിയ കവിത
ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
തട്ടിത്തകര്‍ന്നൊരു
പൂപ്പാത്രം ചിതറും പോല്‍
ഓളതാ കിടക്കുന്നു
നിലത്ത് ചില്ലുചില്ലായി
ആരെങ്കിലും വരൂ വരൂ
എന്നാര്‍ക്കുന്നുണ്ട്
തൊള്ളയിട്ടങ്ങോട്ടിങ്ങോട്ട്
പൂച്ചിപോല്‍ പായുന്നുണ്ട്
ഇല്ലില്ല വരാനാരും
ഉച്ചിക്കുമേലെ സൂര്യന്‍,
ചുട്ടു ചുട്ടെരിഞ്ഞൊരു
കുടയായ് പുകയുന്നുണ്ട്
ഒടുവില്‍ സഹികെട്ടു
കഴുത്തിലെ മുറിശ്ശീല
അഴിച്ചു വിരിച്ചു, മുട്ടടി
കുത്തി നിലത്തിരുന്ന്
ഒന്നൊന്നായ് ചറുപിറെ
പെറുക്കി, ശീലയ്ക്കുള്ളില്‍
കണ്ണീരായ് തിളങ്ങുന്നു
ചില്ലു ചില്ലായിട്ടവള്‍
പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.