ഡല്‍ഹിയിലും കാശ്മീരിലും നേരിയ ഭൂചലനം
രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലും കശ്മീര്‍ താഴ്‌വരയിലും നേരിയ തോതില്‍ ഏതാനും സെക്കന്‍ഡുകള്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്നുച്ചയ്ക്കു ശേഷം അഫ്ഗാനിസ്ഥാന്‍, തജിക്കിസ്ഥാന്‍, പാകിസ്താന്‍ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തിന്റെ ഭാഗമായാണ് ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടത്.
അതേസമയം ഡല്‍ഹിയിലും പരിസരപ്രദേശത്തും കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഝജ്ജാര്‍, റോഹ്തക്, ഭിവാനി, ഹോഡല്‍, പല്‍വാല്‍ മേഖലകളില്‍ തൊട്ടടുത്ത മണിക്കൂറില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
Comments are closed.