കുടിയേറ്റങ്ങള്‍ രൂപപ്പെടുത്തിയ ലോകം
കെ.എല്‍.എഫിന്റെ എഴുത്തോല വേദിയില്‍ രേഖപ്പെടുത്തിയത് കുടിയേറ്റങ്ങളുടെ ചരിത്രരേഖകളെയാണ്.’ഏര്‍ളി ഇന്‍ഡ്യന്‍സ്: ദി സ്റ്റോറി ഓഫ് ഔര്‍ ആന്‍സിസ്റ്റേര്‍സ് ആന്‍ഡ് വേര്‍ വി കേം ഫ്രം’ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ ടോണി ജോസഫും സാം സന്തോഷും തമ്മിലുള്ള ചര്‍ച്ച കുടിയേറ്റങ്ങള്‍ രൂപപ്പെടുത്തിയ ലോകത്തെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി.
വൈദേശികരെ എന്നും സ്വീകരിച്ച ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തി കാണിച്ചുകൊണ്ടാണ് സാം സന്തോഷ് ചര്‍ച്ചയ്ക്ക് തുടക്കം നല്‍കിയത്. കുടിയേറ്റങ്ങള്‍ക്കു പിന്നിലെ സാമൂഹിക കാരണങ്ങളെ ടോണി ജോസഫ് വ്യക്തമാക്കി. കുടിയേറ്റങ്ങള്‍ എപ്രകാരമാണ് ഇന്ത്യന്‍ സംസ്‌കാരത്തെ രൂപപ്പെടുത്തിയതെന്ന ചിന്തകളും അദ്ദേഹം പങ്കുവെച്ചു. വ്യത്യസ്തതരം കുടിയേറ്റങ്ങളെക്കുറിച്ചും അവയുടെ സാമൂഹികപരമായ ആവശ്യകതക്കളക്കുറിച്ചും തന്റെ കൃതിയിലൂന്നി അദ്ദേഹം സംസാരിച്ചു. ചരിത്രത്തെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ട ആവശ്യകതയെ അദ്ദേഹം വ്യക്തമാക്കി. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ആരംഭകാലത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നു വന്നു.
വ്യത്യസ്ത തരം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ വേണ്ട വിധം പുസ്തകത്തെ മനസ്സിലാക്കാത്തതിനാല്‍ തന്റെ നിലപാടുകളെ ടോണി ജോസഫിന് വീണ്ടും ആവര്‍ത്തിക്കേണ്ടതായി വന്നു. എങ്കില്‍ തന്നെയും കുടിയേറ്റങ്ങളുടെ അറിയാചരിത്രങ്ങള്‍ സദസ്യര്‍ക്ക് കൗതുകമായി.
Comments are closed.