DCBOOKS
Malayalam News Literature Website

മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്

പ്രഥമ മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ. സന്തോഷ്‌ കുമാറിന്.  ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘നാരകങ്ങളുടെ ഉപമ’ എന്ന ചെറുകഥാസമാഹാരത്തിനാണ് അംഗീകാരം. 15,000 രൂപയും ഹരീന്ദ്രന്‍ ചാലാട് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം പൂര്‍വവിദ്യാര്‍ഥി സംഘടന ബ്രണ്ണന്‍ മലയാളം സമിതിയാണ് Textപുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 10-ന് 10.30-ന് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എം. എ.റഹ്മാന്‍ പുരസ്‌കാരം സമ്മാനിക്കും. കണ്ണൂര്‍ സര്‍വകലാശാല എം.എ. മലയാളം പരീക്ഷയില്‍ ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മണിമല്ലിക വിദ്യാഭ്യാസ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

ജീവിതത്തിന്റെ ആകസ്മികവ്യവഹാരമണ്ഡലങ്ങളില്‍ അകപ്പെട്ടുപോവുകയും ഒരിക്കലും അഴിച്ചെടുക്കാനാവാത്ത കുരുക്കുപോലെ ചില വ്യക്തിബന്ധങ്ങളുടെ നിഴലുകളില്‍ കൊളുത്തിയിടപ്പെടുകയും ചെയ്യുന്ന കേവല മനുഷ്യരുടെ കഥകളാണ് ‘നാരകങ്ങളുടെ ഉപമ’. പരുന്ത്, സിനിമാ പറുദീസ, നാരകങ്ങളുടെ ഉപമ, വാവ, രാമന്‍–രാഘവന്‍, പണയം തുടങ്ങി ആറ് കഥകള്‍.

ഇ സന്തോഷ് കുമാറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.