ഇ. പി ശ്രീകുമാറിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം
നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ.പി ശ്രീകുമാറിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരം. സമ്പൂര്‍ണ്ണമായും സംഗീത പശ്ചാത്തലമുള്ള നോവല്‍ ‘സ്വര’വും,അതിന്റെ സംഗീതാവിഷ്‌കാരവുമാണ് ഇ.പി. ശ്രീകുമാറിനെ പുതിയ റെക്കോഡ് എന്ന നേട്ടത്തിന് അര്‍ഹനാക്കിയത്. ഡി സി ബുക്‌സാണ് നോവലിന്റെ പ്രസാധകര്‍.
സംഗീതവും ഓര്‍മ്മയും ഇഴ ചേര്‍ന്ന പ്രമേയമാണ് നോവലിന്റേത്. അക്ഷരങ്ങളുടെ മാധ്യമത്തില്‍ നിന്നും സംഗീതത്തിന്റെ മാധ്യമത്തിലേയ്ക്ക് നോവല്‍ പരിഭാഷപ്പെടുത്തി അവതരിപ്പിച്ചതിലൂടെ പുതിയൊരു ആവിഷ്‌കാര അനുഭവത്തിന് തുടക്കമിടാന്‍ കഴിഞ്ഞതാണ് നേട്ടമായത്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്വരം സംഗീത ശില്പം വേദികളില്‍ അവതരിപ്പിച്ച് പ്രശംസ സമ്പാദിച്ചിട്ടുള്ളതാണ്. ഈ സംഗീതാഖ്യാനം ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് കേള്‍ക്കാന്‍ കഴിയും വിധം നോവലില്‍ ചേര്‍ത്തിട്ടുള്ളതുമാണ്.
ഹരിയാനയിലെ ഫരിദബാദ് ആസ്ഥാനമായുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ നിന്നും ഇ.പി. ശ്രീകുമാര്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റും മെഡലും സ്വീകരിച്ചു.
Comments are closed.