ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയിലെ ഇരുപതാമത് മന്ത്രിയായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍ അധികാരമേറ്റെടുത്തു. രാവിലെ 10 മണിക്ക് ഗവര്‍ണര്‍ പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അധാര്‍മ്മികത ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു.
വ്യവസായ വകുപ്പില്‍ മന്ത്രിയായിരിക്കെ ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 16-ന് രാജിവെയ്‌ക്കേണ്ടി വന്ന ജയരാജന്‍ നേരത്തെ വഹിച്ച വ്യവസായ- കായിക ക്ഷേമ വകുപ്പുകളോടെയാണ് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് രാജിവെച്ച ഇ. പി ജയരാജനും സത്യപ്രതിജ്ഞ ചെയ്യുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 19-ന് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സക്കായി യാത്ര തിരിക്കും. മുഖ്യമന്ത്രിയുടെ ചുമതല ഇ.പി ജയരാജന് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments are closed.