നിങ്ങൾ ഇ-ലേണിങ് കോഴ്‌സ് ഡിസൈൻ ചെയ്യാൻ ആഗ്രഹമുള്ള ഒരാളാണോ?
നിങ്ങൾ ഇ-ലേണിങ് കോഴ്‌സ് ഡിസൈൻ ചെയ്യാൻ ആഗ്രഹമുള്ള ഒരാളാണോ? ആ ആഗ്രഹവുമായി പരിശീലനങ്ങൾക്ക് ഓടി നടന്നു നിരാശപ്പെട്ടിരിക്കുകയാണോ? കോഴ്‌സ് ഡിസൈൻ ചെയ്യുന്ന പ്രക്രിയയിൽ ഓരോ ഘട്ടത്തിലും എന്താണ് ചെയ്യേണ്ടത്, അതിനു ആരൊക്കെയാണ് വേണ്ടത് എന്നൊക്കെ കൃത്യമായി വിവരിക്കുന്ന പുസ്തകമാണ് ദിലീപ് രാജിന്റെ ‘ഇ ലേണിങ് എന്ത്? എങ്ങിനെ?’. പുസ്തകം പ്രിയവായനക്കാർക്ക് ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
നിങ്ങൾക്ക് ഇ ലേണിങ് ഡിസൈൻ ചെയ്യാനുള്ള താൽപ്പര്യം സാക്ഷാത്കരിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. റിലേറ്റിവിറ്റി തിയറിയും ലിംഗ്വിസ്റ്റിക്‌സും പോലുള്ള സങ്കീർണങ്ങളായ വിഷയങ്ങളിൽ പരിജ്ഞാനമുള്ള അധ്യാപകർ ആർക്കും യു-റ്റ്യുബിൽ അര മണിക്കൂർ ചെലവിട്ടാൽ പഠിച്ചെടുക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കേണ്ട കാര്യമില്ല. കോഴ്‌സ് ഡിസൈൻ ഒരു സർഗ്ഗാത്മകവും ഗൗരവപൂർണവുമായ കാര്യമാണെന്ന് ഈ പുസ്തകം നിങ്ങൾക്കു അനുഭവപ്പെടുത്തും.
Comments are closed.