DCBOOKS
Malayalam News Literature Website

നളിനി ജമീല, എന്തൊരു അസാധ്യയായ സ്ത്രീ: ബി അരുന്ധതി

ലെഗ്ഗിൻസിലേക്ക് ചോര പടരുന്നത് ...

നളിനി ജമീലയെ അസാധ്യയായ സ്ത്രീ എന്ന് വിശേഷിപ്പിച്ച് ബി അരുന്ധതി. നളിനി ജമീലയുടെ പുതിയ പുസ്തകം ‘ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകത്തിന്റെ’ ഇ- ബുക്ക് തന്റെ ഫേസ്ബുക് പേജിലൂടെ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അരുന്ധതി. നമ്മുടെ സാമൂഹിക ചരിത്രത്തിൽ തന്നെ സ്ഫോടനാത്മകമായ ചലനം സൃഷ്‌ടിച്ചതായിരുന്നു ഞാൻ ലൈംഗികത്തൊഴിലാളി എന്ന നളിനിയുടെ ആത്മകഥയെന്നും അരുന്ധതി പറഞ്ഞു.

എന്താണ് പ്രണയം?, ഒരു ലൈംഗികത്തൊഴിലാളിക്ക് പ്രണയം സാധ്യമാണോ?, അത് സാധാരണ പ്രണയങ്ങളിൽ നിന്ന് വ്യത്യസ്തമാണോ?, ഒരാൾക്ക് ഒരാളോടു മാത്രമാണോ പ്രണയത്തിലേർപ്പെടാനാകുക?, പ്രണയവും ലൈംഗികാഭിലാഷവും ഒന്നാണോ?, കാമത്തിൽ പ്രണയമുണ്ടോ?, സെക്സ് ഒരു ലൈംഗികത്തൊഴിലാളിയും സാധാരണക്കാരും അനുഭവിക്കുന്നത് വ്യത്യസ്തമായാണോ? നമ്മുടെ പ്രണയ സങ്കല്പങ്ങളെയും ലൈംഗിക സങ്കല്പങ്ങളെയും അടിമുടി പിടിച്ചുലയ്ക്കാൻ പോന്ന വെളിപ്പെടുത്തലുകളുമായാണ് നളിനി ജമീലയുടെ പുതിയ പുസ്തകം എത്തിയിരിക്കുന്നത്.

നളിനി ജമീലയുടെ ‘ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം’  ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.