DCBOOKS
Malayalam News Literature Website

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘പെണ്ണും ചെറുക്കനും’ ; ഇ-ബുക്ക് പ്രകാശനം ചെയ്തു

സ്വര്‍ണ്ണവും സ്വവര്‍ഗ്ഗ രതിയും പ്രമേയമായി രണ്ട് വര്‍ഷം മുന്‍പ് ഉണ്ണി ആര്‍ എഴുതിയ വെട്ട് റോഡ് ഉള്‍പ്പടെയുള്ള കഥകളുമായി പുതിയ സമാഹാരം ‘പെണ്ണും ചെറുക്കനും’ ഇനി വായനക്കാർക്ക് സ്വന്തമാക്കാം. പുസ്തകത്തിന്റെ ഇ-ബുക്ക് പ്രകാശനം ചലച്ചിത്രസംവിധായകൻ അമൽ നീരദ് നിർവഹിച്ചു.

പെണ്ണും ചെറുക്കനും, ശബ്ദം, കോടതി പറയുന്നത്, സുരക്ഷിതനായ ഒരു മനുഷ്യന്‍, ഡിസംബര്‍, കഥ തീര്‍ക്കാനാകുമോ….ഇല്ല….ഇല്ല, പത്ത് കഥകള്‍, വെട്ട്‌റോഡ്, നികനോര്‍ പാര്‍റ, മൂന്ന് പ്രേമകഥകള്‍, നടത്തം തുടങ്ങിയ കഥകളാണ് പുതിയ കഥാസമാഹാരത്തിലുള്ളത്.

സ്വര്‍ണ്ണക്കടത്തും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമൊക്കെ കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍ ‘പെണ്ണും ചെറുക്കനും’ എന്ന കഥാസമാഹാരം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.