‘പ്രഭാകരന്‍ സിരീസി’ലെ മൂന്ന് പുസ്തകങ്ങൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക് !
ജി.ആർ ഇന്ദുഗോപന്റെ അപസര്‍പ്പക നോവല്‍ പരമ്പരയായ ‘പ്രഭാകരന്‍ സിരീസി’ലെ മൂന്ന് പുസ്തകങ്ങൾ , ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, രാത്രിയില്‍ ഒരു സൈക്കിള്‍വാല, രക്തനിറമുള്ള ഓറഞ്ച് ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക്. യുക്തിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മിടുക്കനായ പ്രഭാകരന്‍ എന്ന മനുഷ്യനെ കഥാപാത്രമാക്കി ജി.ആർ. ഇന്ദുഗോപൻ രചിച്ച നോവല്‍ പരമ്പരയാണ് പ്രഭാകരന്‍ സിരീസ്. അപസർപ്പകകഥകളെ നൂതനമായൊരു ശൈലിയിൽ പുനരാവിഷ്‌കരിക്കുന്ന, ആസ്വാദ്യകരമായ വായനാനുഭവം പകരുന്നവയാണ് ഈ മൂന്ന് പുസ്തകങ്ങളും.
‘രക്തനിറമുള്ള ഓറഞ്ച്’ അപസർപ്പകവഴിയിൽ വീണ്ടും പ്രഭാകരൻ. പ്രഭാകരൻ പുസ്തകപരമ്പരയിലെ മൂന്നാമത്തെ പുസ്തകം. ഒരു കേസുമായി ബന്ധപ്പെട്ട്, നാഗ്പൂരിൽനിന്നും വാങ്ങിയ ഓറഞ്ച് പായ്ക്കറ്റിലെ ഫോൺനമ്പർതപ്പി പോയ കേരള പോലീസ് ചെന്നത് കൊല്ലത്തെ ഒരു തരികിട മനുഷ്യന്റെ അടുത്താണ്. രസം, അയാൾ മാസങ്ങൾക്കുമുൻപ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ ചുവടുപിടിച്ചു പോകുന്ന പ്രഭാകരൻ എത്തിച്ചേർന്നത് ഇപ്പോൾ നാഗ്പൂരിൽ കഴിയുന്ന അബൂബക്കറിലും. കൊല്ലം ബസ്റ്റാന്റിൽ ഓറഞ്ച് വിറ്റു നടന്ന അബൂബക്കർ ഒരു സുപ്രഭാതത്തിൽ ലക്ഷപ്രഭുവായ വിസ്മയജനകമായ ഒരു കഥയുടെ ചുരുളഴിയുകയാണിവിടെ. ഒപ്പം സമൂഹത്തിൽ ആരാലും അറിയപ്പെടാതെ അരങ്ങേറുന്ന ഒരുപാട് അന്തർനാടകങ്ങളും. രസകരമായ വായനാനുഭവം പകരുന്ന രണ്ട് ലഘുനോവലുകൾ. പ്രഭാകരൻ പരമ്പരയിലെ മൂന്നാമത്തെ കൃതി. സൂക്ഷ്മമായ നിരീക്ഷണചിന്തകളും യുക്തിയും അശ്രദ്ധകളില്ലാത്ത മനസ്സും കൈമുതലാക്കിക്കൊണ്ട് അപകടങ്ങളുടെ മദ്ധ്യത്തിൽ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരൻ ഇതാ വീണ്ടും.
‘രാത്രിയിലൊരു സൈക്കിൾവാല’ യുക്തിയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മിടുക്കനായ പ്രഭാകരൻ കഥാപാത്രമായി വരുന്ന രണ്ടാമത്തെ പുസ്തകം. സി ഐ അനന്തപത്മനാഭന് കടൽത്തീരത്ത് രാത്രികാലങ്ങളിൽ സംഭവിക്കുന്ന ഒരു പ്രതിഭാസത്തെ നേരിടേണ്ടിവരുന്നു. രാത്രികാലങ്ങളിൽ തുറകളിൽ ആരൊക്കെയോ വന്ന് അഞ്ചും ആറും അടി താഴ്ചയുള്ള കുഴികൾ മാന്തി. അസ്ഥികൂടങ്ങളെടുത്തു പുറത്തിടുന്നു. പ്രശ്‌നം പരിഹരിക്കുവാൻ അനന്തന് സഹായമായി വീണ്ടും പ്രഭാകരൻ എത്തുകയാണ്. ഓപ്പറേഷൻ കത്തിയുമായി ഒരാൾ; പല നഗരങ്ങളിൽ, രാത്രിയിലൊരു സൈക്കിൾവാല, ഒരു പ്രേതബാധിതൻെറ ആത്മകഥ, ഇന്നുരാത്രി ആരെന്റെ ചോരയിൽ ആറാടും എന്നീ നാലു ലഘു നോവലുകളടങ്ങിയ പുസ്തകം. കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ പല കീറാമുട്ടികളും പരിഹരിക്കുന്ന പ്രഭാകരന്റെ വിസ്മയകരമായ അന്വേഷണരീതി. അപസർപ്പകകഥകളെ നൂതനമായൊരു ശൈലിയിൽ പുനരാവിഷ്‌കരിക്കുന്ന, ആസ്വാദ്യകരമായ വായനാനുഭവം പകരുന്ന കൃതി.
‘ഡച്ചു ബംഗ്ലാവിലെ പ്രേതരഹസ്യം’നിയമവിരുദ്ധര്‍ക്കെന്നും പേടിസ്വപ്നമായിരുന്ന പോലിസ് ഐ ജി ഒരു ദിവസം കടല്‍ത്തീരത്തെ അദ്ദേഹത്തിന്റെ സ്വന്തം ബംഗ്ലാവില്‍വച്ച് കൊല്ലപ്പെടുന്നു. ആ കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും രാത്രികാലത്ത് അവിടെ അദ്ദേഹത്തിന്റെ പ്രേതത്തെ പലരും കാണുന്നു. അനന്തരവളുടെ മകന്‍ എസ് ഐ ആയി ആ ബംഗ്ലാവില്‍ത്തന്നെ താമസിക്കാന്‍ എത്തുന്നതോടെ പ്രേതത്തിന്റെ ഉപദ്രവവും ശക്തമായി. കൊലപാതകം വീണ്ടും വിശകലന വിധേയമാക്കിയതോടെ പല ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നു. യുക്തിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മിടുക്കനായ പ്രഭാകരന്‍ എന്നൊരു മനുഷ്യനെ കഥാപാത്രമാക്കി വരുന്ന നോവല്‍ പരമ്പരയിലെ ആദ്യ പുസ്തകം. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ അയാള്‍ക്ക് പല കീറാമുട്ടികളും പരിഹരിക്കാനാകുന്നു.
പുസ്തകങ്ങള്‍ ഒന്നിച്ച് ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
Comments are closed.