മമ്മൂട്ടിയുടെത് അടങ്ങാത്ത കലാസ്‌നേഹമെന്ന് മകന്‍
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പേരന്‍പ് തിയേറ്ററില്‍ വിജയക്കൊടി പാറിച്ച് മുന്നേറുമ്പോള്‍ പിതാവിന്റെ കലയോടുള്ള അഭിനിവേശത്തെ പ്രകീര്‍ത്തിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രമാണ് പേരന്‍പെന്നും വാപ്പയുടെ അടങ്ങാത്ത അഭിനിവേശത്തെ അഭിനന്ദിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക്പോസ്റ്റിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.
The kind of movie he does with childlike enthusiasm. With his never ending desire and passion for the art. For the love of the craft. For the love of cinema.
Posted by Dulquer Salmaan on Friday, February 1, 2019
ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഇതിനോടകം വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്. അമുദന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സാധനയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Comments are closed.