ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളിക്ക് ആദരാജ്ഞലികള്‍
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളിക്ക് (51) ആദരാഞ്ജലികള്‍. അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. നടി മോനിഷക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയിരുന്നത് അമ്പിളിയായിരുന്നു. ആയിരത്തോളം ചിത്രങ്ങളില്‍ വിവിധ കഥാപാത്രങ്ങള്‍ക്കായി ശബ്ദം നല്‍കിയിട്ടുണ്ട്. മലയാളം-തമിഴ് സീരിയല്‍ രംഗത്തും അന്യഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും ഇപ്പോഴും സജീവമായിരുന്നു. സംസ്‌കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മകളാണ് അമ്പിളി. രോഹിണി, അംബിക, റാണിപത്മിനി, പാര്‍വ്വതി, രഞ്ജിനി, ലിസി, സിതാര, ശാരി, ശോഭന, ഉര്‍വ്വശി, ചിപ്പി, ജോമോള്‍, പ്രിയാരാമന്‍, ശാലിനി തുടങ്ങി നിരവധി നടിമാര്‍ക്ക് അമ്പിളി ശബ്ദം നല്‍കിയിട്ടുണ്ട്. ബാലതാരങ്ങള്‍ക്ക് വേണ്ടിയും അനേകം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി മൊഴിമാറ്റ ചിത്രങ്ങളുടെ തിരക്കഥകളും തയ്യാറാക്കിയിട്ടുണ്ട്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭര്‍ത്താവ്. മക്കള്‍ വൃന്ദ, വിദ്യ.
Comments are closed.