ഡോ. നാരായണന്‍കുട്ടി കവിതാപുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിക്ക്
എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ഡോ. പി. നാരായണന്‍കുട്ടിയുടെ സ്മരണയില്‍ സര്‍വമംഗള ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിയുടെ ‘കടല്‍ കടന്ന കറിവേപ്പുകള്‍’ എന്ന കൃതിയ്ക്ക്. ഡി സി ബുക്‌സാണ് പ്രസാധകര്‍. 50,000 രൂപയാണ് പുരസ്‌കാരം . പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ ഭാഗമായി ജനുവരി അഞ്ചിന് വൈകിട്ട് ആറ് മണിക്ക് ചേര്‍പ്പ് ശ്രീലകം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.
ഭാഷയ്ക്കും ഭാവനയ്ക്കും മേല്‍ ഒരേപോലെ ആധിപത്യം പുലര്‍ത്തുന്ന പ്രതിഭാധനനായ എഴുത്തുകാരനാണ് ശ്രീകാന്ത് താമരശ്ശേരി. കവിതതന്‍ കാറ്റില്‍, മലര്‍ന്നൊരിലകള്‍ക്കു മേല്‍, കടല്‍കടന്ന കറിവേപ്പുകള്‍, നെല്ലിയോടിന്, മുരളികതന്നെ ഞാന്‍, പ്രണയശിഖരിണി തുടങ്ങി 63 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യുക
‘കടല്‍ കടന്ന കറിവേപ്പുകള്‍’ കവിത കേൾക്കുന്നതിന് ക്ലിക്ക് ചെയ്യുക