DCBOOKS
Malayalam News Literature Website

ഡോ.എന്‍.എം മുഹമ്മദലി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.എം മുഹമ്മദലിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് എം.ടി വാസുദേവന്‍ നായര്‍ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ അവസാനം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Comments are closed.