ഡോ എന്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു
ഹിന്ദി പണ്ഡിതനും കേരള ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപകനുമായ ഡോ. എന്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു.
2020ല്‍ ചന്ദ്രശേഖരന്‍ നായരെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹിന്ദിയിലും മലയാളത്തിലുമായി അറുപതോളം ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന് ഏഴ് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ ഹിന്ദി വിഭാഗം മുന്‍ മേധാവിയായിരുന്നു.
ചിത്രകലയിലും കഴിവുതെളിയിച്ച അദ്ദേഹം 200-ലധികം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കേരളത്തിലും ഡൽഹിയിലുമായി നിരവധി പ്രദർശനങ്ങളും സംഘടിപ്പിച്ചു. ഗാന്ധിയനും ഭാര്യാപിതാവുമായ പ്രൊഫ. എം.പി.മന്മഥന്റെ ഛായാചിത്രവും വരച്ചിട്ടുണ്ട്. ഗാന്ധി വിജ്ഞാൻ ഭവൻ, ഭാരത് യുവക് സമാജ് എന്നീ വിദ്യാർഥിസംഘടനകളുടെ സ്ഥാപകൻകൂടിയാണ്.1984-ലാണ് കേരള ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപിച്ചത്.
‘അനന്തപുരിയും ഞാനും’(ആത്മകഥ), ‘ശാരദാനിലയത്തിനൊരു ഭൂമിക’, ‘ഭാഗവതം ഏകാദശസ്കന്ധം വ്യാഖ്യാനം’, ‘സീതമ്മ’, ‘ചതുരംഗം’ തുടങ്ങിയവ പ്രധാന കൃതികളാണ്.
Comments are closed.