ഡോ.എം.വി.പൈലി അന്തരിച്ചു
ഭരണഘടനാ വിദഗ്ദ്ധനും അക്കാദമിക് പണ്ഡിതനുമായിരുന്ന ഡോ.എം.വി.പൈലി (95) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. കേരളത്തില്‍ മാനേജ്‌മെന്റ് പഠനത്തിനു തുടക്കം കുറിച്ച വ്യക്തിയാണ്. മാനേജ്‌മെന്റ് വിദഗ്ധന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഭരണഘടനാ പണ്ഡിതന്‍, വ്യവസായ നിയമജ്ഞന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ബഹുമുഖ വ്യക്തിത്വമായ പൈലിയെ രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (CUSAT) വൈസ് ചാന്‍സലറായിരുന്നു. ലഖ്‌നൗ, പട്‌ന, ഡല്‍ഹി, കേരള സര്‍വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാര്‍വാഡ്, പെന്‍സില്‍വാനിയ, മോസ്‌കോ, ഹവായ് തുടങ്ങിയ സര്‍വകലാശാലകളിലും പഠിപ്പിച്ചു. ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജ് മേധാവിയായിരുന്നു. 2006ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നേടി. എംവി പൈലിയുടെ ‘ഇന്ത്യന്‍ ഭരണഘടന’ പുസ്തകം ശ്രദ്ധേയമാണ്.
കുസാറ്റിലെ മാനേജ്‌മെന്റ് വിഭാഗം സ്ഥാപകനായ അദ്ദേഹം 12 പന്ത്രണ്ട് വര്‍ഷം വകുപ്പ് മേധാവിയായിരുന്നു. പിന്നീട് എമിരിറ്റസ് പ്രൊഫസറുമായി. നാഷണല്‍ റിസര്‍ച്ച് പ്രൊഫസര്‍ പദവിയും അദ്ദേഹത്തെ തേടിയെത്തി. മുപ്പതിലധികം പുസ്തകങ്ങളുടെ രചയിതാവായ ഡോ. പൈലി ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവുമാണ്. അദ്ദേഹത്തിന്റെ സംസ്‌കാരം തിങ്കളാഴ്ച 2.30 ന് കോതമംഗലം ഊന്നുകല്‍ ലിറ്റില്‍ഫ്‌ലവര്‍ ഫൊറോന പള്ളിയില്‍ നടക്കും
Comments are closed.