ഡോ. എം.ഗംഗാധരന്റെ ഗ്രന്ഥശേഖരം കാലിക്കറ്റ് സര്‍വ്വകലാശാല ഏറ്റെടുത്തു
ചരിത്രകാരനും സാഹിത്യ വിമര്‍ശകനുമായിരുന്ന ഡോ എം ഗംഗാധരന്റെ ഗ്രന്ഥങ്ങളും ചരിത്ര പ്രമാണങ്ങളും കാലിക്കറ്റ് സര്‍വകലാശാല ഏറ്റെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ഖിലാഫത്ത് മൊഴികളടക്കം നാനൂറോളം പുസതകങ്ങളാണ് സര്‍വകലാശാല ഏറ്റുവാങ്ങിയത്.സര്‍വകലാശാലയുടെ അഭ്യര്‍ത്ഥന മാനിച്ച് എം ഗംഗാധരന്റെ കുടുംബം ഗ്രന്ഥശേഖരം സംഭാവന നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി അഞ്ചപുരയിലെ വീട്ടിലെത്തി ഡോ എം ഗംഗാധരന്റെ പത്‌നി യമുനാ ദേവിയില്‍ നിന്ന് പുസ്തക ശേഖരം ഏറ്റുവാങ്ങി.
പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ നടന്ന ചടങ്ങില്‍ ഡോ വി വി ഹരിദാസ്, ഡോ ശിവദാസന്‍ പി, ഗവേഷക വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.