മലയാള സിനിമയിലെ ഭൂ’പട’ങ്ങള്‍
ഡോ.ജോര്‍ജ് സെബാസ്റ്റിയന്‍
പാശ്ചാത്യസ്വത്വത്തെ ഉദാത്തവത്കരിക്കണമെങ്കില്‍ പൗരസ്ത്യസ്വത്വത്തെ ധൈഷണി
കവും സാംസ്‌കാരികവുമായി മാത്രമല്ല ഭൂമിശാസ്ത്രപരവുമായിക്കൂടി അതിന്റെ അപര
സ്ഥാനത്തു കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അതിന്റെ ഭാഗമായി പാശ്ചാത്യര്‍ തയ്യാറാ
ക്കിയ ഭൂപടങ്ങളില്‍ പൗരസ്ത്യദേശം വിചിത്രമായ ഭൂപ്രദേശമായും അതുപോലെതെന്ന വിചിത്രവും പ്രാകൃതവുമായ ജീവിതരീതികള്‍ പിന്തുടരുന്ന മനുഷ്യരുടെ വാസസ്ഥലങ്ങളുമായും അടയാളപ്പെടുത്തി. പാതിയറിവും ഭാവനയുമുപയോഗിച്ച് ഇരുണ്ടതും വന്യവുമായ പ്രകൃതിയും പരിസരവും നിറഞ്ഞ പ്രദേശങ്ങളായി പൗരസ്ത്യലോകത്തെ എഴുത്തുകാരും ഭൂപടനിര്‍മാതാക്കളും മറ്റും ചിത്രീകരിക്കുകയും ചെയ്തു.
“Maps make reality as much as they represent it.”
Jeremy V. Crampton1
“Just as none of us is outside or beyond geography, none of us is completely free from the struggle over geography. That struggle is complex and interesting because it is not only about soldiers and cannons but also about ideas, about form, about images and imaginings.”
Edward W. Said 2
ഭൂമിശാസ്ത്രം ഒരു വൈജ്ഞാനിക മേഖലയായി രൂപപ്പെട്ടതാണ് പാശ്ചാത്യഅധിനിവേശം കിഴക്കന്‍ നാടുകളില്‍ ശക്തമായതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചരിത്രകാരന്മാര്‍ പറയുന്നത്. ഒരു നാടിന്റെ മണ്ണ്, പ്രകൃതി, കാലാവസ്ഥ തുടങ്ങിയ ഭൂമിശാസ്ത്രപരമായ അറിവുക
ള്‍കൂടി ശേഖരിച്ചുകൊണ്ടാണ് കൊളോണിയല്‍ ഭരണകൂടങ്ങളുടെ ഔദ്യോഗിക നയപരിപാടിയായ പൗരസ്ത്യവാദ ദര്‍ശനം രൂപപ്പെടുത്തിയത്. കോളനിവാഴ്ചയുടെ തകര്‍ച്ചയ്ക്കു ശേഷം അപകോളനീകരണ പ്രക്രിയയുടെ ഭാഗമായി തദ്ദേശീയരായ എഴുത്തുകാരും ചിന്തകരും സാമാന്യജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളുടെ സാസ്‌കാരിക
പാരമ്പര്യം വീണ്ടെടുത്തു തുടങ്ങിയപ്പോള്‍ പൗരസ്ത്യവാദ ദര്‍ശനങ്ങള്‍ അപ്രസക്തമാകുന്നുവെന്ന ധാരണയുണ്ടായി. എന്നാല്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന സാഹിത്യത്തിലൂടെയും സിനിമകളിലൂടെയും പൗരസ്ത്യവാദം തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. പുതുപൗരസ്ത്യവാദം എന്നാണ് കമ്പോള മുതലാളിത്തത്തിന്റെ അധിനിവേശ താത്പര്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇത്തരം സാംസ്‌കാരിക വ്യവഹാരങ്ങളെ വിമര്‍ശകര്‍ മനസ്സിലാക്കുന്നത്.
പൗരസ്ത്യവാദം കിഴക്കിനെക്കുറിച്ചു പടിഞ്ഞാറിന്റെ അറിവായിരുന്നെങ്കില്‍ പുതുപൗരസ്ത്യവാദം കിഴക്കിനെക്കുറിച്ചു കിഴക്കുവാസികള്‍തന്നെ നടത്തുന്ന അബദ്ധപ്രതി
നിധാനങ്ങളെയും വികല ചിത്രങ്ങളെയും സൂചിപ്പിക്കുന്നു. Re-orientalism differs from Orientalism in its manner of and reasons for referencing the West: while challenging the metanarratives of Orientalism, re-orientalism sets up alternative metanarratives of its own in order to articulate eastern identities, simultaneously deconstructing and reinforcing orientalism. ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളില്‍നിന്നും സമീപകാലത്തു പുറത്തിറങ്ങുന്ന സാഹിത്യത്തിലും സിനിമയിലും പുതുപൗരസ്ത്യവാദം വളരെ പ്രകടമായി കാണാമെന്നാണ് സാംസ്‌കാരിക വിമര്‍ശകര്‍ പറയുന്നത്.
സാംസ്‌കാരികപഠനം എന്ന ബൃഹത്തായ വിജ്ഞാനമേഖലയില്‍ സമീപകാലത്ത് സജീ
വമായ ഉപശാഖയാണ് സാംസ്‌കാരിക ഭൂമിശാസ്ത്ര പഠനം. ഭൗമവിമര്‍ശനം പരിസ്ഥിതി വിമര്‍ശനവും ഇന്നു സാഹിത്യവും സിനിമയുമടക്കം സാംസ്‌കാരിക
വിമര്‍ശനത്തിനുതകുന്ന സിദ്ധാന്തമായി മാറിയിട്ടുണ്ട്. സാംസ്‌കാരിക സ്മരണാപഠനവും ഇതോടൊപ്പംതന്നെ ആവിര്‍ഭവിക്കുകയും പരസ്പരപൂരകങ്ങളായി നിലനില്‍ക്കുകയും എന്നാല്‍ വ്യത്യസ്തമായ ജ്ഞാനപദ്ധതികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു പഠനശാഖയാണ്.
പൂര്‍ണ്ണരൂപം വായിക്കാന്‍ ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.