സ്റ്റാച്യു പി.ഒ. നോവലിനെ കുറിച്ച് ഡോ. എ. അഷ്‌റഫ് എഴുതുന്നു
ജീവിതത്തെ അതിന്റെ യാഥാസ്ഥിതികവും നിയന്ത്രിതവുമായ പാതയില്‍നിന്നും സ്വതന്ത്രമാക്കാന്‍ ആഗ്രഹിച്ച ചിലരുടെ കഥയാണ് എസ്.ആര്‍. ലാലിന്റെ സ്റ്റാച്യു പി.ഒ. പങ്കുവയ്ക്കുന്നത്. പേരില്ലാത്ത രണ്ടു പേരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍അയാളും ഞാനും. തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ ആരംഭിക്കുന്ന നോവല്‍ അതിനെത്തുടര്‍ന്നുള്ള രണ്ടുപതിറ്റാണ്ടു കാലത്തിലൂടെ സഞ്ചരിക്കുന്നു. ആത്മകഥാഖ്യാനത്തിന്റെ എഴുത്തുരീതിയാണ് നോവലിസ്റ്റ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത് . നോവലില്‍ എത്രമാത്രമാണ് യാഥാര്‍ഥ്യം എത്രമാത്രമുണ്ട് ഭാവന എന്നതിനെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവിധം ചേര്‍ത്തുവച്ചിരിക്കുന്നതിന്റെ മനോഹാരിതയാണ് നോവലിന്റെ എടുത്തപറയത്തക്ക പ്രത്യേകത. ഉയര്‍ന്ന ജോലിനിര്‍വഹിച്ചിരുന്ന മുഖ്യകഥാപാത്രമായ ‘അയാള ി’ല്‍ ഊന്നിനിന്നുെ കാണ്ട്’ അയാളുടെയും എന്റെ’യും കഥ പറയാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്.
ജോലി ഉപേക്ഷിച്ച് വിവര്‍ത്തകന്റെ ജീവിതം തിരഞ്ഞെടുക്കുന്നതോടെ ‘അയാളി ല്‍’ സംഭിവിക്കുന്ന രൂപാന്തരങ്ങളാണ് നോവലിസ്റ്റ് വരച്ചിടുന്നത്. ആര്‍ക്കും പിടികൊടുക്കാത്ത അയാളുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ സൂക്ഷ്മമായി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ് നോവലിസ്റ്റ്, ഒപ്പം ഓര്‍മകള്‍ നഷ്ടെപ്പട്ടുകൊണ്ടിരിക്കുന്ന ഒരു നഗരത്തിന്റെ കഥയും. തിരുവനന്തപുരംനഗരത്തിന്റെ സാംസ്‌കാരിക കൂട്ടായ്മകളും ലോഡ്ജുകളിലെ ജീവിതവുമെല്ലാമാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്. ലോഡ്ജുകളിലെ ഒരുകാലത്തെ സാംസ്‌കാരിക തുടിപ്പുകള്‍ നോവലിലെ ഏറെ തെളിച്ചമുള്ള ഭാഗമാണ്.
ലോഡ്ജുകളുടെ ഭാഗമായിരുന്ന നിരവധി സാംസ്‌കാരികപ്രവര്‍ത്തകര്‍ നോവലില്‍ കടന്നുവരുന്നുണ്ട്. പി.കെ. ബാലകൃഷ്ണന്‍, കാവാലം, നരേന്ദ്രപ്രസാദ്, കെ.ജി. ശങ്കരപ്പിള്ള, കെ.എന്‍. ഷാജി, അയ്യപ്പപ്പണിക്കര്‍ തുടങ്ങി എത്രയോപേര്‍. കേരള ത്തിന്റെ സാമൂഹികസാംസ്‌കാരിക
ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച പല സംഭവങ്ങളും സ്പര്‍ശിച്ചു പോകുന്നുണ്ട്. എഴുത്തുകാരനാകാനുള്ള ആഗ്രഹവുമായി ആലപ്പുഴയില്‍ നിന്നും തിരുവനന്തുപരത്തെത്തുന്ന ‘ഞാന്‍’ എന്ന കഥാപാത്രത്തിന്റെ സംഘര്‍ഷഭരിതമായ ജീവിതമാണ് നോവലിലെ മറ്റൊരു
താള്‍. അയാള്‍ എന്ന കഥാപാത്രം ‘ഞാനി’ല്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളിലൂടെയും പ്രകമ്പനങ്ങളിലൂടെയുമാണ് നോവല്‍ വളര്‍ച്ച പ്രാപിക്കുന്നത്.
നമ്മുടെ നോവല്‍ രചനാരംഗത്ത് വേറിട്ട വഴികെണ്ടത്തുകയാണ് സ്റ്റാച്യു പി.ഒ. യിലൂടെ എസ്.ആര്‍. ലാല്‍. ഭാവനയ്ക്കു കൊടുക്കുന്ന പ്രാധാന്യം ചരിത്രസാംസ്‌കാരിക സംഭവങ്ങള്‍ക്കുംഇതില്‍ തുല്യമായി വീതിച്ചു നല്‍കിയിരിക്കുന്നു. അനുക്ഷണം വികസിച്ചുകൊിരിക്കുന്ന ഒരു പട്ടണത്തിന്റെ രൂപരേഖകൂടി ഇവിടെ വായിെച്ചടുക്കാനാകും. കേരളത്തിന്റെ ചരിത്ര സാംസ്‌കാരിക പഠിതാക്കള്‍ക്ക് സ്റ്റാച്യു പി.ഒ. മുന്നോട്ടുവയ്ക്ക്കുന്ന വസ്തുതകള്‍ക്കുനേരേ കണ്ണടയ്ക്കാനാകില്ല.
Comments are closed.