DCBOOKS
Malayalam News Literature Website

മറക്കരുത് മട്ടാഞ്ചേരി

ഒക്ടോബർ ലക്കം പച്ചക്കുതിരയിൽ

ആർ കെ ബിജുരാജ്

പശ്ചിമകൊച്ചിയിലെ തുറമുഖ തൊഴിലാളികളുടെ ഐതിഹാസിക സമരത്തിനും രക്ത സാക്ഷിത്വത്തിനും സെപ്റ്റംബർ 15 ന് 70 വർഷം പൂർത്തിയായി. ആ സമരത്തിന്റെ അറിയപ്പെടാത്ത വശങ്ങളിലേക്ക് അക്കാലത്തെ ചരിത്രരേഖകൾ അടിസ്ഥാനമാക്കി ‘ ഒരു ചരിത്രാന്വേഷണം.

ഒരു നൂറായിരം കഥകൾ ഉള്ളിലൊളിപ്പിച്ച തുറമുഖമാണ് കൊച്ചി. അധിനിവേശങ്ങളുടെയും പടയോട്ടങ്ങളുടെയും കൊടുക്കൽ വാങ്ങലുകളുടെയും കഥകൾ മുതൽ തദ്ദേശീയ ജനതയുടെ ചെറുത്തു നില്പ് വരെ നീളും അതിലെ പല ഏടുകളും. ആ തുറമുഖ ചരിത്രത്തിലെ നിണമൊഴുകിയ സമരാധ്യായത്തിൽ ഏറ്റവും തിളങ്ങുന്ന ഒന്നാണ് മട്ടാഞ്ചേരിയിലെ ചാപ്പവിരുദ്ധ തൊഴിലാളി Pachakuthira Digital Editionസമരം. മൂന്ന് തൊഴിലാളികൾ രക്തസാക്ഷികളായ ആ സമരം കേരളത്തിലെ തൊഴിലാളിവർഗത്തി ന്റെ അത്യുജ്ജ്വല മുന്നേറ്റം കൂടിയാണ്.

1953 ജൂലൈ ആദ്യമാണ് തുറമുഖത്തൊഴിലാളിൾ ചാപ്പവിരുദ്ധ തൊഴിൽ അവകാശസമരം തുട ങ്ങുന്നത്. 75 ദിവസം നീണ്ട സമരം സെപ്റ്റംബർ 15-ന് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. പൊലീസ് വെടിവയ്പ്പിൽ രണ്ടു പേർ ഉടനെയും മറ്റൊരാൾ ലോക്കപ്പിൽ നിഷ്ഠൂര മർദനമേറ്റതിന്റെ ഫലമായി പിന്നീടും മരിച്ചു. തുറമുഖത്ത് കാ ലങ്ങളായി തുടരുന്ന അനീതിക്കെതി രെയുള്ള ചെറുത്തുനില്പിന്റെ തുട ർച്ചയായിരുന്നു ചാപ്പസമരം.

തുറമുഖത്തെ അനീതികൾ, അടിച്ചമർത്തലുകൾ

കൊച്ചിയിൽ ആധുനികവൽക്കരി ക്കപ്പെട്ട തുറമുഖത്തിന്റെ ഉദ്ഘാടനം നടക്കുന്നത് 1930 മേയിലാണ്. നീണ്ട കാല നിവേദനത്തിന്റെയും ഇടപെട ലുകളുടെയും തുടർച്ചയിൽ, 1920-ൽ കൊച്ചിയിൽ ബ്രിട്ടീഷ് തുറമുഖ എ ഞ്ചിനീയർ റോബർട്ട് ബ്രിസ്റ്റോ എ ത്തുന്നതോടെയാണ് തുറമും 1964 ന്റെ നവീകരണ ഘട്ടം തുടങ്ങും). അദ്ദേഹം വിശദമായ സർവേയും റിപ്പോർട്ടും തയ്യാറാക്കി. ബ്രിട്ടീഷ് സർ ക്കാരിൽ ബ്രിസ്റ്റോതന്നെ സമ്മർദം ചെലുത്തി തുറമുഖം നവീകരണം സാധ്യമാക്കി. കപ്പലുകൾക്ക് തുറമു ഖത്ത് എത്താൻ തടസ്സമായി നിന്ന അ ഴിമുഖത്തിനും പുറംകടലിനുമിടയിലു ള്ള നീണ്ട ചെളിക്കൂന ബ്രിസ്റ്റോയുടെ നേതൃത്വത്തിൽ നീക്കി. ദീർഘവീക്ഷണവും ഇച്ഛാശക്തിയും അധി കാര പിന്തുണയുമുണ്ടായിരുന്ന ആ ദൗത്യത്തിന് ഒടുവിൽ, 1930 മെയ് 26-ന് തുറമുഖ ഉദ്ഘാടനം നടന്നു. അടുത്തവർഷം യാത്രാകപ്പലുകൾ തീരമണഞ്ഞു.

പൂര്‍ണ്ണരൂപം 2023 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്‌

ആർ കെ ബിജുരാജിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.