പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു
‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്
പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. കൊല്‍ക്കത്തയിലെ ജീവിതം അധികരിച്ച് ഡൊമിനിക് ലാപിയര്‍ രചിച്ച സിറ്റി ഓഫ് ജോയ് അദ്ദേഹത്തിന്റെ ജനപ്രിയമായ നോവലുകളില്‍ ഒന്നാണ്.
ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ചുകാരന്റെയും ലാരി കോളിന്‍സ് എന്ന അമേരിക്കക്കാരന്റെയും മൂന്നുവര്‍ഷം നീണ്ട ഗവേഷണഫലമായി പിറന്ന ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പേരില്‍ പുസ്തകം ഡി സി ബുക്‌സ് മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1976ല്‍ ഡി സി കിഴക്കെമുറിയുടെ പ്രത്യേക താല്പര്യാര്‍ത്ഥം എം.എസ്.ചന്ദ്രശേഖര വാരിയര്‍, ടി.കെ.ജി.നായര്‍ എന്നിവരാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചത്. ഇരുവരും ചേര്‍ന്ന് രചിച്ച ഓര്‍ ഐ വില്‍ ഡ്രെസ് യൂ ഇന്‍ മോണിംഗ് ( 1968), ഒ ജറുസലേം (1972), ദ ഫിഫ്ത് ഹോഴ്‌സ്മാന്‍ (1980), ത്രില്ലറായ ഈസ് ന്യൂ യോര്‍ക്ക് ബേണിംഗ് എന്നിവയും ഏറെ പ്രശസ്തമാണ്.
Comments are closed.