DCBOOKS
Malayalam News Literature Website

മഹാമാരിക്ക് മുന്നില്‍ തളരാതെ പോരാടിയ പോരാളികള്‍: ഇന്ന് ഡോക്ടേഴ്‌സ് ദിനം

Doctors Day

രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനം. 1882 ജൂലൈ ഒന്നിനായിരുന്നു ജനനം. ബി സി റോയ് അന്തരിച്ചതും ജൂലൈ ഒന്നിനാണ് [1962 ജൂലായ് ഒന്നിന്, 80ആം വയസ്സില്‍] ഡോക്ടര്‍മാര്‍ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങള്‍ ഓര്‍മിപ്പിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമാണ് ഈ ദിവസം. ഇന്നത്തെ ഡോക്ടേഴ്‌സ് ദിനം വളരെ പ്രധാന്യം നിറഞ്ഞതാണ്. ലോകം മുഴുവന്‍ കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഈ നേരത്ത് മരണം പോലും മുന്നില്‍ കണ്ട് ജീവിക്കുന്നവരാണ് ഡോക്ടര്‍മാര്‍. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രതിഫലേച്ഛ കൂടാതെയാണ് പലരും പ്രവര്‍ത്തിക്കുന്നത്. ഒരു രോഗിയെ പോലും മരണത്തിന് വിട്ടുകൊടിക്കില്ല എന്ന് ദൃഢനിശ്ചയത്തോടെയാണ് ഓരോ ഡോക്ടര്‍മാരും രോഗികളെ സമീപിക്കുന്നത്.

രാജ്യത്ത് ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പിടിപെട്ടു. രാജ്യത്ത് ഇതിനോടകം ജീവന്‍ നഷ്ടമായത്  നിരവധി ഡോക്ടര്‍മാര്‍ക്കാണ്. ‘കൊവിഡ് മരണം കുറയ്ക്കുക’ എന്ന ഈ വര്‍ഷത്തെ സന്ദേശം ഉള്‍ക്കൊണ്ട് സമൂഹത്തിനായി സ്വയം സമര്‍പ്പിക്കുകയാണ് ഓരോ ഡോക്ടര്‍മാരും. കോവിഡ് പോസിറ്റീവായ രോഗികളുടെ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്ന ഡോക്ടര്‍മാരും കോവിഡ് രോഗികളായ വയോജനങ്ങളെ കരുതലോടെ ശുശ്രൂഷിച്ചവരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൊളന്റിയര്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കു സന്നദ്ധം പോര്‍ട്ടല്‍ മുഖേന റജിസ്റ്റര്‍ ചെയ്ത് പ്രതിഫലം കിട്ടില്ല എന്നറിഞ്ഞിട്ടും പിന്മാറാതെ പ്രവര്‍ത്തിക്കുന്ന യുവഡോക്ടര്‍മാരും നമ്മുടെ ഇടയിലുണ്ട്.

കൊവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെയാണ് നാം ഇന്ന് കാണുന്നത്. അതുകൊണ്ട് തന്നെ ഈ കൊറോണ കാല വിശ്രമമില്ലാത്ത അവരുടെ സേവനത്തെ നന്ദിയോടെ ആദരിക്കാന്‍ വേണ്ടിയാകട്ടെ ഈ ഡോക്ടര്‍മാരുടെ ദിനം. കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ തലകുനിക്കാതെ രാപകല്‍ ഉഴിഞ്ഞുവെക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും
ഡിസി ബുക്‌സിന്റെ ആദരം. 

ആരോഗ്യം സംബന്ധിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.