‘ഡോക്ടറേ, ഞങ്ങളുടെ കുട്ടി OK ആണോ?’ പുസ്തകപ്രകാശനം ആഗസ്റ്റ് 11ന്
കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഡോ.സൗമ്യ സരിന്‍ തയ്യാറാക്കിയ ‘ഡോക്ടറേ ഞങ്ങളുടെ കുട്ടി OK ആണോ?’ എന്ന പുസ്തകത്തിന്റെ പ്രകാശനം ആഗസ്റ്റ് 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി ഐഎംഎ ഹൗസില്‍ നടക്കും. ഡി സി ബുക്‌സ് മുദ്രണമായ ഡി സി ലൈഫാണ് പുസ്തകത്തിന്റെ പ്രസാധനം. ഹൈബി ഈഡന്‍ എംപി-യില്‍ നിന്നും ഡോ.രമേഷ് കുമാര്‍ ആര്‍ പുസ്തകം സ്വീകരിക്കും. ഷെഫ് സുരേഷ് പിള്ള മുഖ്യാതിഥിയാകും. അശ്വതി ശ്രീകാന്ത് പുസ്തകപരിചയം നടത്തും. ഉമ തോമസ് എംഎല്‍എ, ശ്രീജ ശ്യാം എന്നിവര്‍ അതിഥികളാകും.
ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ? ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാത്ത മാതാപിതാക്കളായി ആരും ഉണ്ടാകില്ല. ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുസ്തകം. ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടം വരെയുളള വളര്‍ച്ചാഘട്ടങ്ങൾ, തൂക്കം, ഉയരം, ഭക്ഷണശീലങ്ങൾ, ശാരീരിക ബുദ്ധി വികാസങ്ങൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ തുടങ്ങി കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.