എം. കരുണാനിധിക്ക് ആദരാഞ്ജലികള്‍
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധി(94)ക്ക് ആദരാഞ്ജലികള്‍. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം വൈകിട്ട് നാല് മണിയോടെ ചെന്നൈ മറീനാ ബീച്ചില്‍ സംസ്‌കരിക്കും.
അതേസമയം കരുണാനിധിയുടെ മരണത്തെത്തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈയിലും പരിസരങ്ങളിലും വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Comments are closed.