DCBOOKS
Malayalam News Literature Website

കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നത; ദിവ്യ സ്പന്ദന പാര്‍ട്ടി സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍

ദില്ലി: കോണ്‍ഗ്രസിന്റെ സമൂഹമാധ്യമവിഭാഗം മേധാവി സ്ഥാനത്ത് നിന്ന് നടിയും കര്‍ണ്ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയുമായ ദിവ്യ സ്പന്ദന രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ദിവ്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിവ്യയ്‌ക്കെതിരെ യുപി പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ മോദിയെ കള്ളനെന്ന് തുടര്‍ച്ചയായി വിളിക്കുകയും ചെയ്തു.

പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജിവെച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ് വാര്‍ധയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കഴിഞ്ഞ ദിവസം ദിവ്യ വിട്ടുനിന്നിരുന്നു.

Comments are closed.