സജീവ് പിള്ളയുടെ മാമാങ്കം; ചര്‍ച്ച 13ന് നടക്കും
ചരിത്രപ്രസിദ്ധമായ മാമാങ്കത്തെ അടിസ്ഥാനമാക്കി സജീവ് പിള്ള രചിച്ച ‘മാമാങ്കം’ നോവലിനെക്കുറിച്ച് സംഘടിപ്പിച്ചിരിക്കുന്ന ചര്‍ച്ച മാര്‍ച്ച് 13ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നടക്കും.
സ്റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ. ശോഭന, ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയന്‍ എം.ബി. ഗംഗാപ്രസാദ്, കെ.എന്‍ ഗണേഷ്, ദേശമംഗലം രാമകൃഷ്ണന്‍, പി.കെ. രാജശേഖരന്‍, സ്വപ്‌ന ശ്രീനിവാസന്‍, സി. അശോകന്‍, സജീവ് പിള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രദീപ് പനങ്ങാട്ടായിരിക്കും മോഡറേറ്റര്‍.
കാലികവും വ്യത്യസ്തവുമായി ചരിത്രാനുഭവം വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നതാണ് ‘മാമാങ്കം’ എന്ന നോവല്‍. കേരള ചരിത്രത്തിന്റെ വൈവിധ്യമാര്‍ന്ന പാതകള്‍ തുറന്നിടുന്ന നോവലിന്റെ പ്രസാധകര്‍ ഡി സി ബുക്‌സാണ്. കേരള ചരിത്രം, സാമൂഹിക ബന്ധങ്ങള്‍, അധിനിവേശം, ചാവേര്‍ ബന്ധങ്ങള്‍, സംക്രമണത്തിന്റെ കാലം തുടങ്ങി മാമാങ്കം എന്ന നോവലിന്റെ പുനര്‍വായനയ്ക്ക് അവസരമൊരുക്കുന്നതാകും ചര്‍ച്ചയെന്ന് സ്റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ ശോഭന പറഞ്ഞു.
Comments are closed.