DCBOOKS
Malayalam News Literature Website

യാത്രകളെയും വായനയെയും ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ മനോഹരമായ 5 യാത്രാവിവരണങ്ങള്‍!

Rush Hours
Rush Hours

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ 5 യാത്രാവിവരണങ്ങൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കൂ 1,905 രൂപയ്ക്ക്  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOURS-ലൂടെ. കണ്ട കാഴ്ചകള്‍ മനോഹരം, കാണാത്തവ അതിമനോഹരം എന്നല്ലേ പൊതുവേ പറയാറ്. കാണാത്ത കാഴ്ചകളെ കണ്ടതുപോലെ തോന്നിപ്പിക്കുന്ന മനോഹരമായ 5 യാത്രാവിവരണങ്ങളെ പരിചയപ്പെടാം.

പാറക്കല്ലോ ഏതൻ‌സ് ,സന്തോഷ് ഏച്ചിക്കാനം പുരാതന സംസ്‌കൃതിയുടെയും കലയുടെയും അത്യപൂർവ്വങ്ങളായ നീക്കിയിരിപ്പുകളെ ഇപ്പോഴും കാത്തുസൂക്ഷിച്ചുകൊണ്ട് യാത്രികരെ അഭൗമമായൊരു ചരിത്രാതീതകാലത്തേക്ക് ആനയിക്കുന്നതാണ് ഏതൻ‌സ് എന്ന യവനനഗരം. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഗ്രീസിനെയും ഏതൻസിനെയും അക്രോപൊളിസിനെയും അനുഭവിച്ചറിഞ്ഞതിനേപ്പറ്റി ശ്രദ്ധേയനായ എഴുത്തുകാരന്റെ രസകരമായ യാത്രാവിവരണം.

ബങ്കറിനരികിലെ ബുദ്ധൻ , വി മുസഫര്‍ അഹമ്മദ്‌ കേരള സാഹിത്യ അക്കദമി അവാര്‍ഡ് ജേതാവ് വി മുസഫര്‍ അഹമ്മന്റെ ഏറ്റവും പുതിയ യാത്രാവിവരണം.

വഴിപോക്കൻ , സക്കറിയ ഇംഗ്ലണ്ട്, ആഫ്രിക്കയിലെ റിഫ്ട് വാലി, സൗദി അറേബ്യ, ബെയ്ജിംങ് എന്നിവിടങ്ങളിൽ പ്രശസ്ത സാഹിത്യകാരൻ സക്കറിയ നടത്തിയ യാത്രകളുടെ വിവരണങ്ങൾ. ‘ഒരു ആഫ്രിക്കൻ യാത്ര’ എന്ന വിഖ്യാതമായ യാത്രാവിവരണത്തിനു മുൻപും പിൻപും നടത്തിയ യാത്രകൾ.
സിൽക്ക് റൂട്ട് , ബൈജു എന്‍ നായര്‍ സഹസ്രാബ്ദാങ്ങളുടെ ചരിത്രമുറങ്ങുന്ന പുരാതന നഗരങ്ങളും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണം കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ച താഷ്‌ക്കെന്റും അമീര്‍ ടിമൂറിന്റെ ജന്മദേശമായ സഹ്‌രിസബ്‌സും ഇതിലൂടെ അടുത്തറിയുന്നു. ചരിത്രത്താളുകളിലൂടെ മാത്രം കേട്ടറിഞ്ഞ കാര്യങ്ങള്‍ നമ്മുടെ അനുഭവങ്ങളും കാഴ്ചകളും ബോധ്യങ്ങളും ആയി മാറ്റുന്നതിന് എഴുത്തുകാരന് സാധിച്ചിരിക്കുന്നു. മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബൈജു എന്‍ നായരുടെ ഏറ്റവും പുതിയ പുസ്തകം.
സഞ്ചാര സാഹിത്യം ,എസ്.കെ. പൊറ്റക്കാട്ട് എസ്.കെ. പൊറ്റക്കാട്ട് രചിച്ച സഞ്ചാരസാഹിത്യകൃതികളുടെ സമാഹാരം രണ്ട് ഭാഗമായാണ് പുറത്തിറങ്ങിയത്. 1976-77 കാലത്ത് പുറത്തിറങ്ങിയ രണ്ടാം ഭാഗം ഏഷ്യയിൽ അദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ചാണ് . ആദ്യഭാഗം ആഫ്രിക്കയിലും യൂറോപ്പിലും നടത്തിയ യാത്രകളെക്കുറിച്ചായിരുന്നു.

Comments are closed.