മകന് കോവിഡ് ഭേദമായി; നന്ദി പറഞ്ഞ് സംവിധായകൻ എം.പത്മകുമാർ
കോവിഡ് ബാധിതനായ മകൻ രോഗവിമുക്തി നേടിയതിൽ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് സംവിധായകൻ എം. പത്മകുമാർ. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സംവിധായകന്റെ മകനും സുഹൃത്തും ആശുപത്രി വിട്ടു. പാരിസിൽ വച്ച് കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി സംശയം തോന്നിയതിനാൽ, നാട്ടിൽ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു ഇരുവരും.
“എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ സര്‌വവും സമർപ്പിച്ച് പൊരുതുന്ന ഡോക്ടർമാർ, നഴ്സുമാർഎന്നിങ്ങനെ എല്ലാവർക്കും ഒരുപാടും നന്ദിയും സ്നേഹവും”- പത്മകുമാർ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Dear all , My son Akash and his colleague Eldho Mathew has been discharged from Kalamassery M C, after the treatment of…
Posted by Padmakumar Manghat on Wednesday, April 8, 2020
Comments are closed.