തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു
പ്രശസ്ത തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണ (69) അന്തരിച്ചു. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. 2009-ല്‍ അനുഷ്‌ക ഷെട്ടി നായികയായി അഭിനയിച്ച അരുന്ധതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ്. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറിലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഭാനുചന്ദര്‍, സുമന്‍, പൂര്‍ണ്ണിമ എന്നിവര്‍ അഭിനയിച്ച തരംഗിണി(1982) ആണ് കോടി രാമകൃഷ്ണ ആദ്യം സംവിധാനം ചെയ്ത ചിത്രം. എന്നാല്‍ ഈ സിനിമ പുറത്തിറങ്ങിയില്ല. പിന്നീട്, മാധവിയേയും ചിരഞ്ജീവിയേയും പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത രാമയ്യ വീദിലോ കൃഷ്ണയ്യ എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. 550 ദിവസം ഈ സിനിമ തീയറ്ററുകളില്‍ നിറഞ്ഞോടി.
2016-ല്‍ കന്നടയില്‍ പുറത്തിറങ്ങിയ നാഗരാഹാവ് എന്ന ചിത്രമാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്. തെലുങ്കു സിനിമകള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ രഘുപതി വെങ്കയ്യ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Comments are closed.