സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി
മലയാള സിനിമാസംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശിനിയും കോളെജ് അധ്യാപികയുമായ സൗമ്യ ജോണ്‍ ആണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
വൈറ്റില പള്ളിയില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങുകളില്‍ പങ്കെടുത്തത്. നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു വിവാഹസത്കാരം.
ദിലീപ് നായകനായ രാമലീല, പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുണ്‍ ഗോപി.
Comments are closed.