DCBOOKS
Malayalam News Literature Website

സംവിധായകന്‍ ആഷിഖ് അബുവിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: നടനും ചലച്ചിത്ര സംവിധായകനുമായ ആഷിഖ് അബുവിന്റെ പിതാവ് ഇടപ്പള്ളി പുന്നക്കാപ്പറമ്പില്‍ സി.എം അബു (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് 8.30ഓടെയായിരുന്നു അന്ത്യം. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ഇടപ്പള്ളി ജുമാ മസ്ജിദില്‍ നടക്കും.

ഭാര്യ ജമീല. മറ്റു മക്കള്‍: ആബിദ് അബു, രഹന ഷിറാസ്, സമീന മനാഫ്. മരുമക്കള്‍: നടി റിമ കല്ലിങ്കല്‍, സൈഫുന്നീസ, മുഹമ്മദ് ഷിറാസ്, അബ്ദുള്‍ മനാഫ്.

Comments are closed.