‘ഡൈനിംഗ് ഔട്ട് ആന്‍ഡ് ന്യൂ സ്‌പെയ്‌സ് ഓഫ് സൊസൈറ്റി’
പുരുഷന്‍ വിളമ്പുന്ന ഭക്ഷണം കഴിക്കുന്നതില്‍ തനിക്ക് സന്തോഷമാണെന്ന് ഷാഹിന.കെ.റഫീഖ് പറഞ്ഞു. അടുക്കളയുടെ നാല് ചുമരില്‍ തളച്ചിടാനുളളതല്ല സ്ത്രികള്‍. മറിച്ച് അവളുടെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കാനുളളതാണ്. കേരള
സാഹിത്യോത്സവത്തില്‍ ‘ഡൈനിംഗ് ഔട്ട് ആന്‍ഡ് ന്യൂ സ്‌പെയ്‌സ് ഓഫ് സൊസൈറ്റി’ എന്ന ചര്‍ച്ചയില്‍ അച്ചുത് എ, ഷാഹിന കെ റഫീഖ് വിവേക്, പി.പി ജാവേദ്, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു.
ഓരോ ഭക്ഷണ സംസ്‌കാരവും ഓരോ ദേശത്തിനെയും ഓരോ സമുദായത്തെയും ആശ്രയിച്ചാണ് രൂപപ്പെടുന്നതെന്ന് ചര്‍ച്ചയില്‍ സംസാരിച്ചു. ദളിത് സംസ്‌കാരത്തിന്റെ ഭക്ഷണരീതിയില്‍ വന്ന മാറ്റത്തെകുറിച്ച് അച്ചുത് പറഞ്ഞു. സമകാലിക സമൂഹത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെയും ഭക്ഷണരീതിയെയും കുറിച്ചും ചര്‍ച്ച ചെയ്തു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.