ദേവകി നിലയങ്ങോട് അന്തരിച്ചു
എഴുത്തുകാരി ദേവകി നിലയങ്ങോട് (95) അന്തരിച്ചു. 75ാം വയസിലാണ് ദേവകി നിലയങ്ങോട് എഴുത്ത് ആരംഭിച്ചത്. 70 വർഷം മുമ്പുള്ള സമുദായ ജീവിതത്തിലെ കൗതുകങ്ങളും വൈചിത്ര്യങ്ങളും ആചാരങ്ങളും പകർത്തി എഴുതി. അനുഭവങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രതിപാദിക്കുന്ന പുസ്‌തകങ്ങൾ ശ്രദ്ധ നേടിയിരുന്നു. “നഷ്ടബോധങ്ങളില്ലാതെ’, “യാത്ര കാട്ടിലും നാട്ടിലും’, വാതിൽ പുറപ്പാട് എന്നിവയാണ് പ്രധാന കൃതികൾ. ഇവ ഒറ്റപ്പുസ്‌തകമാക്കി “കാലപ്പകർച്ച’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് “കാലപ്പകർച്ച’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.
Comments are closed.