വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന രചന, ജി.ആർ ഇന്ദുഗോപന്റെ ‘ഡിറ്റക്റ്റീവ് പ്രഭാകരന്‍’; ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം
ജി.ആർ ഇന്ദുഗോപന്റെ അപസര്‍പ്പക നോവല്‍ പരമ്പരയായ ‘പ്രഭാകരന്‍ സിരീസി’ലെ മൂന്ന് പുസ്തകങ്ങൾ ഇതാദ്യമായി ഒറ്റപ്പുസ്തകമായി വായനക്കാരിലേയ്ക്ക് എത്തുന്നു. ജി ആര്‍ ഇന്ദുഗോപന്റെ ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, രാത്രിയില്‍ ഒരു സൈക്കിള്‍വാല, രക്തനിറമുള്ള ഓറഞ്ച്എന്നീ മൂന്ന് സമാഹാരങ്ങള്‍ അടങ്ങിയ ‘ഡിറ്റക്റ്റീവ് പ്രഭാകരന്‍’ വായനക്കാര്‍ക്ക് ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് ജി ആര്‍ ഇന്ദുഗോപന്റെ കൈയ്യൊപ്പോടു കൂടിയ കോപ്പികള്‍ സ്വന്തമാക്കാം
യുക്തിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മിടുക്കനായ പ്രഭാകരന്‍ എന്ന മനുഷ്യനെ കഥാപാത്രമാക്കി ജി.ആർ. ഇന്ദുഗോപൻ രചിച്ച നോവല്‍ പരമ്പരയാണ് പ്രഭാകരന്‍ സിരീസ്. അപസർപ്പകകഥകളെ നൂതനമായൊരു ശൈലിയിൽ പുനരാവിഷ്‌കരിക്കുന്ന ഈ കഥകള്‍ ആസ്വാദ്യകരമായ വായനാനുഭവം പകരുന്നവയാണ്. മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകം വായനക്കാര്‍ക്ക് മുന്‍പില്‍ തുറക്കുകയാണ്.
യുക്തിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മിടുക്കനായ പ്രഭാകരന്‍ എന്നൊരു മനുഷ്യനെ കഥാപാത്രമാക്കി വരുന്ന നോവല്‍ പരമ്പരയിലെ ‘ഡച്ചുബംഗ്ലാവിലെ പ്രേതരഹസ്യം‘, ‘രാത്രിയിലൊരു സൈക്കിൾവാല’, ‘രക്തനിറമുള്ള ഓറഞ്ച്’ എന്നീ സമാഹാരങ്ങളാണ് ‘ഡിറ്റക്റ്റീവ് പ്രഭാകരന്റെ ഉള്ളടക്കം.
‘ഡിറ്റക്റ്റീവ് പ്രഭാകരന്‍’ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ
Comments are closed.