ദല്‍ഹി വേള്‍ഡ് ബുക്‌ഫെയറില്‍ ഡി സി ബുക്‌സും
ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ വേള്‍ഡ് ബുക് ഫെയര്‍ ആരംഭിച്ചു. മൂടല്‍മഞ്ഞിനെയും വായൂമലിനീകരണത്തെയും മറികടന്ന് പുസ്തകങ്ങളുടെ ഉത്സവത്തിന് ജനുവരി 6 നാണ് 26-ാമത് വേള്‍ഡ് ബുക് ഫെയറിന് തിരിതെളിഞ്ഞത്. പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തക സുനിത നരേന്‍, തോമസ് കൊളൊവ്‌സ്‌കി( European Union ambassador to India) ബാല്‍ദേവ് ഭായ് ശര്‍മ(National Book Trust chairman ) എന്നിവര്‍ ചേര്‍ന്നാണ് പുസ്തകമേളയ്ക്ക് തിരിതെളിച്ചത്.
നിരവധിപ്രസാധകരും ലക്ഷക്കണക്കിന് പുസ്തകങ്ങളും അണിനിരക്കുന്ന പുസ്തകമേളയുടെ ഇത്തവണത്തെ തീം. എന്‍വയോര്‍മെന്റ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ച് എന്നതാണ്.
പുസ്തകമേളയില്‍ ഡി സി ബുക്‌സിന്റെയും സാന്നിദ്ധ്യമുണ്ട്. (ഹാള്‍ നം. 12A, സറ്റാള്‍ നം- 305). ബുക് ഫെയര്‍ ജനുവരി14 ന് അവസാനിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 8 മണി വരെ.
Comments are closed.