എം മുകുന്ദന്റെ ‘ദല്‍ഹി ഗാഥകള്‍’; പുസ്തക ചര്‍ച്ച ഇന്ന്
2021-ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം സ്വന്തമാക്കിയ ‘ദല്‍ഹി ഗാഥകള്‍’ എന്ന എം മുകുന്ദന്റെ നോവലിനെ മുന്‍ നിര്‍ത്തി മുയിപ്പോത്ത് ജനകീയ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ച ഇന്ന് (2022 മാര്‍ച്ച് 26 ശനി) രാത്രി 7 മണിക്ക്. ‘എഴുത്തും വായനയും’ എന്ന പേരില്‍ മുയിപ്പോത്ത് ആരംഭിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘടാനത്തോടനുബന്ധിച്ചാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക കേന്ദ്രം എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.
കെ.വി.ജ്യോതിഷ് ‘ദല്‍ഹി ഗാഥകള്‍’ പുസ്തകാവതരണം നടത്തും. സമീര്‍ അരിക്കോത്ത്, ഡോ.എ.കെ.അബ്ദുള്‍ ഹക്കിം, കെ.വി.ശശി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എം മുകുന്ദന്റെ ദല്‍ഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷ ‘Delhi: A Soliloquy’ ക്കായിരുന്നു 2021-ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം. ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്.
ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ദല്‍ഹിയെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ ഇന്നേവരെ അവിടെയുണ്ടായ സംഭവപരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവലാണ് എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.