മുഹമ്മദ് റാഫിയുടെ ജന്മവാര്‍ഷികദിനം
പ്രസിദ്ധ ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനായിരുന്ന മുഹമ്മദ് റഫി 1924 ഡിസംബര്‍ 24ന് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്‌സറിനടുത്തെ കോട്‌ല സുല്‍ത്താന്‍പൂരില്‍ ജനിച്ചു. ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍, ഉസ്താദ് അബ്ദുള്‍ വാഹിദ് ഖാന്‍, പണ്ഡിത് ജീവന്‍ലാല്‍ മട്ടോ, ഫിറോസ് നിസാമി എന്നിവരില്‍ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.
റഫിയുടെ സംഗീതാഭിരുചി മനസ്സിലാക്കിയ സംവിധായകന്‍ ശ്യാം സുന്ദര്‍ റഫിയെ ഗായിക സീനത്ത് ബീഗത്തിനൊപ്പം സോണിയേ നീ, ഹീരിയേ നീ എന്ന ഗാനം ഗുല്‍ ബാലോച്ച് എന്ന പഞ്ചാബി ചിത്രത്തില്‍ പാടിച്ചു. ഈ സമയത്തു തന്നെ റഫിയെ ലാഹോര്‍ റേഡിയോ നിലയം അവിടത്തെ സ്ഥിരം ഗായകനായി ക്ഷണിച്ചു. തുടര്‍ന്ന് മുംബൈയിലെത്തിയ റഫി ഹിന്ദി സിനിമകളില്‍ പാടി.
ഉര്‍ദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും ഉര്‍ദു ഹിന്ദി സിനിമകളില്‍ പാടിയ ഗാനങ്ങളിലൂടെയാണ് ഇദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്. ദേശീയ അവാര്‍ഡും ആറുതവണ ഫിലിം ഫെയര്‍ അവാര്‍ഡും നേടിയ അദ്ദേഹത്തെ 1967ല്‍ പത്മശ്രീ ബഹുമതി നല്‍കി ഇന്ത്യാ രാജ്യം ആദരിച്ചു. 1980 ജൂലൈ 31ന് അദ്ദേഹം അന്തരിച്ചു.
Comments are closed.