ബാലസാഹിത്യകാരന്‍ മാലിയുടെ ജന്മവാര്‍ഷികദിനം
കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന വി. മാധവന്‍ നായര്‍. അദ്ദേഹം കുട്ടികള്‍ക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കര്‍ണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. അന്‍പതിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളില്‍ ഏഴെണ്ണം ഇംഗ്ലീഷിലേക്ക് സ്വയം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. 70കളില്‍ മാലിക എന്ന കുട്ടികള്‍ക്കുള്ള മാസികയും നടത്തി. നാടകം, ആട്ടക്കഥ തുടങ്ങിയവയും സംഗീതശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്ധ3പ. ആനുകാലികങ്ങളില്‍ കായിക ലേഖനങ്ങളും മറ്റ് ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിരുന്നു. റേഡിയോയില്‍ കമന്റേറ്ററുമായിരുന്നു. വളരെക്കാലം ആകാശവാണിയില്‍ ജോലി ചെയ്തു. സ്‌റ്റേഷന്‍ ഡയറക്റ്ററായി വിരമിച്ചു. അവിടെ നിന്ന് ഡപ്യൂട്ടേഷനില്‍ നാഷണല്‍ ബുക്ക്ട്രസ്തില്‍ എഡിറ്ററായും ജോലി ചെയ്തിരുന്നു. സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1988ല്‍ കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റിന്റെ ബാലസാഹിത്യ അവാര്‍ഡും ലഭിച്ചു.
സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ളയുടെ മകനായി 1915 ഡിസംബര്‍ ആറിന് തിരുവനന്തപുരത്താണ് മാലി ജനിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, ഗവ. ആര്‍ട്‌സ് കോളജ്, ഗവ. ലോ. കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയായി. തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ ടെന്നീസ് കളിക്കാരില്‍ ഒന്നാം നമ്പറായി കണക്കാക്കപ്പെട്ടിരുന്നു. അത്‌ലറ്റിക്‌സില്‍ സംസ്ഥാന റെക്കോഡുകളുടെയും ഉടമയായിരുന്നു. നിരവധി സംസ്ഥാനസംസ്ഥാനാന്തര മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചു. ബി.എ., ബി.എല്‍. പാസ്സായി കുറച്ചുകാലം വക്കീലായി പ്രാക്ടീസുചെയ്ത ശേഷം പത്രപ്രവര്‍ത്തകനായി. ഡല്‍ഹിയില്‍ ബ്രിട്ടീഷ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷനിലും മുംബൈയില്‍ ഫ്രീ പ്രസ് ജേര്‍ണലിലും ജോലി ചെയ്തിരുന്നു. ആകാശവാണിയിലാണ് ദീര്‍ഘകാലം ജോലി ചെയ്തത്. ദി ഹിന്ദു, സ്‌റ്റേറ്റ്‌സ്മാന്‍ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലും എഴുതിയിരുന്നു.
ആകാശവാണിയില്‍ നൂതന പരിപാടികള്‍ തുടങ്ങി. ബാലലോകം, രശ്മി തുടങ്ങിയ പരിപാടികള്‍ തുടക്കമിട്ടു. റേഡിയോ അമ്മാവന്‍ എന്നറിയപ്പെട്ടു. മാലി കഥ പറയുന്നു എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു. 1994 ജൂലൈ 2 ന് അന്തരിച്ചു.
Comments are closed.