DCBOOKS
Malayalam News Literature Website

സ്മിത പാട്ടിലിന്റെ ചരമവാര്‍ഷിക ദിനം

പ്രശസ്ത ഇന്ത്യന്‍ നടി ചലച്ചിത്ര നടിയായിരുന്ന സ്മിത പാട്ടില്‍ 1955 ഒക്ടോബര്‍ 17ന് ജനിച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ ശിവാജിറാവു പാട്ടിലിന്റെ മകളാണ് സ്മിത. സ്‌കൂള്‍ പഠനം കഴിഞ്ഞതിനു ശേഷം, സ്മിത ആദ്യ കാലത്ത് ദൂരദര്‍ശന്റെ ചില പരിപാടികളില്‍ അവതാരികയായി.

ശ്യാം ബെനഗലിന്റെ ചിത്രത്തിലൂടെയാണ് സ്മിത ചലച്ചിത്രരംഗത്തേയ്ക്ക് എത്തുന്നത്. 1977 ല്‍ ഭൂമിക എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും സമാന്തര സിനിമകളില്‍ മാത്രം സ്മിത തന്റെ അഭിനയം പരിമിതിപ്പെടുത്തി. കലാപരമായ മൂല്യങ്ങള്‍ക്ക് താന്‍ അഭിനയിക്കുന്ന ചലച്ചിത്രങ്ങളില്‍ സ്മിത എപ്പോഴും പ്രാധാന്യം കല്‍പ്പിച്ചിരുന്നു.

അഭിനയം കൂടാതെ സ്ത്രീ പുരോഗന സംഘടനകളിലും സ്മിത പ്രവര്‍ത്തിച്ചിരുന്നു. തന്റെ മകന്റെ പിറവിയുടെ സമയത്ത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സ്മിത 1986, ഡിസംബര്‍ 13ന് മരണമടഞ്ഞു.

Comments are closed.