DCBOOKS
Malayalam News Literature Website

നെല്‍സണ്‍ മണ്ടേലയുടെ ചരമവാര്‍ഷിക ദിനം

ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്നും ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം മാഡിബയെന്നും വിളിച്ച നെല്‍സണ്‍ മണ്ടേല തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലൈ പതിനെട്ടിനാണ് ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര്‍സാന്റ് സര്‍വ്വകലാശാലയിലുമായി നിയമപഠനം പൂര്‍ത്തിയാക്കി.

ജോഹന്നസ്ബര്‍ഗില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ തന്നെ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തില്‍ തല്‍പ്പരനായിരുന്ന അദ്ദേഹം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവജനസംഘടനയുടെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു. 1948ലെ കടുത്ത വര്‍ണ്ണവിവേചനത്തിന്റെ കാലഘട്ടത്തില്‍ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖമായ സ്ഥാനത്തേക്കെത്തിച്ചേര്‍ന്നു.

വര്‍ണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അട്ടിമറി പ്രവര്‍ത്തനങ്ങളുടെയും മറ്റും കാരണത്താല്‍ മണ്ടേലക്ക് 27 വര്‍ഷം ജയില്‍വാസമനുഷ്ഠിക്കേണ്ടതായി വന്നു. ദക്ഷിണാഫ്രിക്കയുടെ പ്രഥമ പ്രസിഡന്റുമായ അദ്ദേഹം 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്നു. 1993ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച അദ്ദേഹത്തെ 1990ല്‍ ഭാരതരത്‌നം നല്‍കി ഇന്ത്യ ആദരിച്ചിരുന്നു.2009 നവംബറില്‍ യു എന്‍ പൊതുസഭ നെല്‍സണ്‍ മണ്ടേലയുടെ ജ•ദിനമായ ജൂലൈ 18, മണ്ടേല ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. 2013 ഡിസംബര്‍ 5ന് അദ്ദേഹം അന്തരിച്ചു.

ആത്മകഥ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആത്മകഥ മലയാളത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മകനായിരുന്നു.

 

Comments are closed.