DCBOOKS
Malayalam News Literature Website

ഒരു മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ വൈവിധ്യപൂർണ്ണമായ ചിത്രം അവതരിപ്പിക്കുന്ന രതിയുടെ ക്ലാസിക് ‘ഡെക്കാമറൺ കഥകൾ ‘ , വെള്ളക്കാരനായ ഒരു വിഭാര്യന്റെ കുമ്പസാരം ‘ലോലിത ‘ ; രണ്ട് പുസ്തകങ്ങൾ ഒരിക്കൽക്കൂടി ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !

ലോലിത വ്‌ളാഡിമിര്‍ നബോകോവിന്റെ ഏറെ കോളിളക്കം സൃഷ്ടിച്ച പുസ്തകം ലോലിത‘. 20-ാം നൂറ്റാണ്ടില്‍ ഏറെ വിവാദങ്ങള്‍ക്ക് Vladimir Nabokov-Lolithaവഴിയൊരുക്കുകയും ‘മോഡേണ്‍ ക്ലാസിക് ‘ എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്ത ശ്രദ്ധേയമായ കൃതി. കവിയും ഭോഗതൃഷ്ണയ്ക്കടിപ്പെട്ടവനുമായ മദ്ധ്യവയസ്‌കന് ഒരു പന്ത്രണ്ടുകാരി പെണ്‍കുട്ടിയിലുണ്ടാകുന്ന അഭിനിവേശമാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. തീവ്രമായ പ്രണയത്തിന്റെയും അദമ്യമായ രതിയുടെയും കാണാപ്പുറങ്ങളിലേക്ക് അനുവാചകരെ നയിക്കുന്ന വിഖ്യാതരചന. വിവര്‍ത്തനം: സിന്ധു ഷെല്ലി

ഡെകാമറണ്‍ ആദ്യം ഭൂമിയെ പുണര്‍ന്നുമ്മവച്ച നിലാവിന്റെ ലഹരിപോലെ പ്രണയത്തിന്റെയും രതിയുടെയും സൗന്ദര്യാനുഭൂതി പകരുന്ന Giovanni Boccaccio-Decameronവിശ്വസാഹിത്യത്തിലെ അമൂല്യരത്‌നമാണ്‌ ജിയോവന്നി ബൊക്കാച്ചിയോയുടെ ഡെകാമറണ്‍ കഥകള്‍.
1348-ല്‍ ഇറ്റലിയിലെ ഫ്ലോറന്‍സ്‌ നഗരത്തെ ഗ്രസിച്ച പ്ലേഗുബാധയില്‍ നിന്നു രക്ഷനേടി ഒരു മാളികയില്‍ അഭയം പ്രാപിച്ച യുവതീയുവാക്കള്‍ സമയം ചെലവഴിക്കുന്നതിനു കഥകള്‍ പറഞ്ഞു തുടങ്ങുന്നു. പത്തു ദിവസംകൊണ്ട്‌ നൂറുകഥകള്‍. പ്രണയ വിവശരായ കാമുകരുടെ, ഒളിസേവയ്‌ക്കു പുറപ്പെടുന്ന ഭാര്യാഭര്‍ത്താക്കന്‍മാരുടെ, കാമാര്‍ത്തരായ പുരോഹിതന്‍മാരുടെ അത്യന്തം രസകരമായ കഥകള്‍. ലൈംഗികതയാണു മിക്ക കഥകളുടെയും ആകര്‍ഷണം. അതോടൊപ്പം രൂക്ഷമായ സാമൂഹ്യവിമര്‍ശനവും അവ ഉള്‍ക്കൊളളുന്നു. ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ പറ്റിയ കഥകളുമുണ്ട്‌. വിവര്‍ത്തനംഃ എം.പി.സദാശിവന്‍

തീവ്രമായ പ്രണയത്തിന്റെയും അദമ്യമായ രതിയുടെയും കാണാപ്പുറങ്ങളിലേക്ക് അനുവാചകരെ നയിക്കുന്ന വിഖ്യാതരചന വ്‌ളാഡിമിര്‍ നബക്കോവിന്റെ ‘ലോലിത‘, വിശ്വോത്തര ക്ലാസിക്കുകളിലൊന്നായ ഗിയോവാന്നി ബൊക്കാച്ചിയോയുടെ ഇറ്റാലിയൻ ചെറുകഥാസമാഹാരത്തിന്റെ തർജ്ജമ , ‘ഡകാമറണ്‍ ‘.

രണ്ട് പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !

ഓരോ പുസ്തകങ്ങൾ വീതം 69 രൂപയ്ക്കും സ്വന്തമാക്കാം സ്വന്തമാക്കാം !

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.