മാധവിക്കുട്ടിയുടെ പ്രണയകലാപങ്ങൾ ; ക്ലബ് ഹൗസിൽ സംവദിക്കാം
മാധവിക്കുട്ടിയെന്ന കമലാ സുരയ്യ ഓർമ്മയായിട്ട് 12 വര്‍ഷം. അക്ഷരങ്ങളിലൂടെ പ്രണയത്തിന്‍റെ നോവുകള്‍ വരച്ചിട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ സ്മരണയ്ക്കായി ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ‘മാധവിക്കുട്ടിയുടെ പ്രണയകലാപങ്ങൾ’ എന്ന സംവാദത്തില്‍ പ്രിയ വായനക്കാര്‍ക്കും പങ്കെടുക്കാം.
ഇന്ന് (31 മെയ് 2021) വൈകിട്ട് ഏഴ് മണിക്ക് ക്ലബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. മ്യൂസ് മേരി, ഷബിത എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും. പ്രിയവായനക്കാര്‍ക്കും പരിപാടിയില്‍ തുറന്ന ചര്‍ച്ചയ്ക്ക് അവസരമുണ്ട്.
Comments are closed.