കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചരമവാര്‍ഷികദിനം
മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള.1902 ല്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് അദ്ദേഹം ജനിച്ചത്.
1932ല്‍ പോത്തന്‍ ജോസഫിന്റെ പത്രാധിപത്യത്തിലുള്ള ഡല്‍ഹിയിലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലിയില്‍ പ്രവേശിച്ചുധ2പ. 1948ല്‍ ശങ്കേഴ്‌സ് വീക്ക്‌ലി ആരംഭിച്ചു. അബു എബ്രഹാം, കുട്ടി, കേരളവര്‍മ, പ്രകാശ്, സാമുവല്‍, ഒ.വി. വിജയന്‍, സി.പി. രാമചന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ ജോലി ചെയ്തിരുന്നു. 27 കൊല്ലം തുടര്‍ന്ന ‘ശങ്കേഴ്‌സ് വീക്ക്‌ലി’ 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തി. ഇന്ത്യയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും വരച്ചുതെളിഞ്ഞത് ‘ശങ്കേഴ്‌സ് വീക്ക്‌ലി’യിലാണ്. 1989 ഡിസംബര്‍ 26 ന് അദ്ദേഹം അന്തരിച്ചു.
Comments are closed.