വി കെ എന്‍ ചരമവാര്‍ഷിക ദിനം
ഹാസ്യ രചനകള്‍ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ അഥവാ വി. കെ. എന്‍. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ 6ന് ജനിച്ചു. മെട്രിക്കുലേഷന്‍ കഴിഞ്ഞ് 1951 മുതല്‍ എട്ടു വര്‍ഷത്തോളം മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഗുമസ്തനായി ജോലിചെയ്തു.
ദേവസ്വം വകുപ്പിലെ ജോലിനഷ്ടത്തിന് ശേഷം ജോലി അന്വേഷിച്ച് 1959ല്‍ അദ്ദേഹം ഡല്‍ഹിയിലെത്തി. പത്രപ്രവര്‍ത്തനത്തോടൊപ്പം അക്കാലത്ത് പ്രസിദ്ധമായിരുന്ന ശങ്കേഴ്‌സ് വീക്കിലിയിലും ലേഖനങ്ങളെഴുതി. വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ. ആകാശവാണി എന്നിവിടങ്ങളിലായിരുന്നു പത്രപ്രവര്‍ത്തനജീവിതം. 1969ല്‍ ഡല്‍ഹി ജീവിതം അവസാനിപ്പിച്ച് തിരുവില്വാമലയില്‍ തിരിച്ചെത്തി.
കവിതയും നാടകവുമൊഴികെ മറ്റെല്ലാ സാഹിത്യ വിഭാഗങ്ങളിലും വി കെ എന്‍ കൈവച്ചിട്ടുണ്ട്. മന്ദഹാസം, പയ്യന്‍, ക്ലിയൊപാട്ര, പയ്യന്റെ കാലം, കാലഘട്ടത്തിലെ പയ്യന്‍, പയ്യന്റെ സമരം, പയ്യന്റെ യാത്രകള്‍, കുഞ്ഞന്‍മേനോന്‍, അതികായന്‍, ചാത്തന്‍സ്, ചൂര്‍ണാനന്ദന്‍, സര്‍ ചാത്തുവിന്റെ റൂളിംഗ്, വികെഎന്‍ കഥകള്‍, പയ്യന്‍ കഥകള്‍, മാനാഞ്ചിറ ടെസ്റ്റ്, ഒരാഴ്ച, പയ്യന്റെ ഡയറി, അസുരവാണി, മഞ്ചല്‍, ആരോഹണം, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ്, പയ്യന്റെ രാജാവ്, പെണ്‍പട, പിതാമഹന്‍, കുടിനീര്‍, അധികാരം, അനന്തരം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 2004 ജനുവരി 25ന് സ്വവസതിയില്‍വച്ച് മരണമടഞ്ഞു.
Comments are closed.