സ്റ്റീഫന്‍ ആര്‍. കോവെയുടെ ചരമവാര്‍ഷിക ദിനം
പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ധനും ഫ്രാങ്ക്‌ളിന്‍ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്നു സ്റ്റീഫന്‍ ആര്‍ കോവെ 1932 ഒക്ടോബര്‍ 24 ജനിച്ചു. സര്‍വകലാശാല അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച കോവെ പിന്നീട് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനായും പ്രഭാഷകനായും, മാനേജ്‌മെന്റ് വിദഗ്ധനായും വളര്‍ന്നു.
ലോകത്തെ സ്വാധീനിച്ചിട്ടുള്ള 25 പ്രമുഖരുടെ പട്ടികയില്‍ 1996ല്‍ കോവെ ഇടംനേടി. ‘സെവന്‍ ഹാബിറ്റ്‌സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിള്‍’ ലോകത്തിലെ ബെസ്റ്റസെല്ലര്‍ പട്ടികയിലാണുള്ളത്. മലയാളമുള്‍പ്പടെ ലോകത്തിലെ എല്ലാ പ്രമുഖഭാഷകളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 2012 ജൂലൈ 16ന് കോവെ അന്തരിച്ചു.
Comments are closed.